എഡിറ്റര്‍
എഡിറ്റര്‍
ഫരീദാബാദ് ഗോരക്ഷകരുടെ ആക്രമണം; 3 പ്രതികളെ പിടികൂടി
എഡിറ്റര്‍
Sunday 15th October 2017 12:26pm

ഹരിയാന: ഫരീദാബാദില്‍ പശുവിറച്ചി കടത്തിയെന്നാരോപിച്ച് യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ മൂന്നു ഗോരക്ഷകരെ പിടികൂടി. ലഖന്‍, ദിലീപ്, രാംകുമാര്‍ എന്നിവരെയാണ് പിടികൂടിയത്. പ്രതികളില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്.

ആക്രമണം അഴിച്ചുവിട്ടതിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് കൂടുതല്‍ പേരെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.


Read more:  ‘മോദീ, നിങ്ങളുടെ ജനദ്രോഹനയങ്ങള്‍ക്കുള്ള ഉത്തരമാണിത്’ ഗുരുദാസ്പൂരിലെ തകര്‍പ്പന്‍ പ്രകടനത്തെക്കുറിച്ച് കോണ്‍ഗ്രസ്


ജയ് ഹനുമാന്‍ എന്നുവിളിച്ചുകൊണ്ടായിരുന്നു ഗോസംരക്ഷകര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നത്. ഇരുപത് പേരടങ്ങുന്ന സംഘമാണ് ആക്രമം അഴിച്ചുവിട്ടിരുന്നത്. എന്നാല്‍ സംഭവസ്ഥലത്തെത്തിയ പൊലീസ് അക്രമികളായ ഗോരക്ഷകര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം ബീഫ് കടത്തിയെന്ന് ആരോപിച്ച് യുവാക്കള്‍ക്കെതിരെയാണ് കേസ് എടുത്തത്.

കഴിഞ്ഞ മാസം ഗോരക്ഷകരുടെ പേര് പറഞ്ഞുള്ള അതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും ചീഫ് പോലീസ് ഉദ്യോഗസ്ഥനെ ഓരോ ജില്ലയിലും നോഡല്‍ ഓഫീസറായി നിയമിക്കാന്‍ കഴിഞ്ഞ മാസമായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്.

Advertisement