മുംബൈയിലെ ആരെ കോളനിയിലെ മരം മുറിക്കല്‍; പ്രതിഷേധിച്ച 29 പേരെ അറസ്റ്റുചെയ്തു
national news
മുംബൈയിലെ ആരെ കോളനിയിലെ മരം മുറിക്കല്‍; പ്രതിഷേധിച്ച 29 പേരെ അറസ്റ്റുചെയ്തു
ന്യൂസ് ഡെസ്‌ക്
Saturday, 5th October 2019, 2:58 pm

മുംബൈ: ആരെ കോളനിയില്‍ നിന്നും മരം മുറിക്കുന്നതില്‍ പ്രതിഷേധിച്ച 29 പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. മുംബൈ മെട്രോയ്ക്ക് കാര്‍ ഷെഡ് നിര്‍മിക്കുന്നതിനായാണ് മരം മുറിച്ചുമാറ്റാന്‍ മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നടപടി തുടങ്ങിയത്.

ഇരുനൂറിനടുത്ത് പ്രതിഷേധക്കാര്‍ ഉണ്ടായിരുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത 29 പേരെയാണ് അറസ്റ്റ് ചെയ്തത്. അതില്‍ ആറു പേര്‍ സ്ത്രീകളാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റു ചെയ്തവരെ മുംബൈ കോടതിയില്‍ ഹാജരാക്കും.

കുറേ പേരെ ആരെ ചെക്ക് പോസ്റ്റില്‍ നിന്നും നിര്‍ബന്ധിച്ചു ഒഴിപ്പിച്ച ശേഷം ഗുരുഗ്രാമിലെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോയി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യ ദിവസം പ്രതിഷേധക്കാരെ കോളനിയിലേക്ക് കടത്തിവിടാതിരിക്കാന്‍ പൊലീസ് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിരുന്നു.

പരിസ്ഥിതി വിഷയത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തി വരുന്ന ഇരട്ടത്താപ്പില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു.


‘ പരിസ്ഥിതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. നരേന്ദ്രമോദിയുടെ പരിസ്ഥിതിയെക്കുറിച്ചുള്ള പ്രസംഗങ്ങളെല്ലാം ആഗോളതലത്തിലുള്ളവരെ പ്രീതിപ്പെടുത്താനുള്ളതാണ്. തിരിച്ച് ഇന്ത്യയിലേക്ക് വന്നാല്‍ സ്ഥിതി നേരെ വ്യത്യസ്തമാണ്. ‘ കോണ്‍ഗ്രസ് ട്വീറ്റ്‌ചെയ്തു.

എം.എം.ആര്‍.സി ശനിയാഴ്ച പുലര്‍ച്ചെ 3.15 ഓടെ മുംബൈ പോലീസിന്റെ സഹായത്തോടെ ആരെ കോളനിയിലെ മരം മുറിക്കല്‍ പുനരാരംഭിച്ചു. മരം മുറിക്കുന്നതിനെതിരെ വന്ന എല്ലാ നടപടികളും മുംബൈ ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് മരം മുറിക്കല്‍ ആരംഭിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

200 ഓളം മരങ്ങള്‍ മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് കുറച്ചുപേര്‍ സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. മരം മുറിക്കുന്നത് അനധികൃതമായാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിക്കുന്നത്. എന്നാല്‍ തെറ്റായ ആരോപണങ്ങളാണ് നടക്കുന്നതെന്ന് എം.എം.ആര്‍.സി മാനേജിങ് ഡിറക്ടര്‍ അശ്വിനി ഭിദെ പറഞ്ഞു.