കെ.ജി.എഫ് ചാപ്റ്റര്‍ 2 തിരുത്തിക്കുറിച്ച 29 ഇന്ത്യന്‍ സിനിമ റെക്കോഡുകള്‍
Film News
കെ.ജി.എഫ് ചാപ്റ്റര്‍ 2 തിരുത്തിക്കുറിച്ച 29 ഇന്ത്യന്‍ സിനിമ റെക്കോഡുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th April 2022, 3:25 pm

ഓരോ ദിവസവും ഇന്ത്യന്‍ സിനിമയിലെ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് നായകനായ ചിത്രം ഇതിനോടകം തന്നെ 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഈ പോക്ക് പോയാല്‍ അധികം വൈകാതെ 1000 കോടി ക്ലബ്ബിലേക്ക് ചിത്രം എത്തും. ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളില്‍ കളക്ഷന്‍ റെക്കോഡ് ഇട്ട കെ.ജി.എഫിന് തമിഴില്‍ മാത്രമാണ് റെക്കോഡിടാനാവാത്തത്.

തമിഴ്‌നാട്ടിലെ മിക്ക സ്‌ക്രീനുകളിലും വിജയുടെ ബീസ്റ്റ് പ്രദര്‍ശിപ്പിക്കുന്നതിനാലാണ് കെ.ജി.എഫിന് കളക്ഷനില്‍ ചെറിയ കുറവുണ്ടായത്.

ഒന്നാം ഭാഗത്തിന്റെയത്ര മികവ് പുലര്‍ത്താന്‍ രണ്ടാം ഭാഗത്തിനുമായ അപൂര്‍വ ചിത്രമാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. ബി.ജി.എമ്മും പാട്ടുകളും ഡയലോഗുകളും ആക്ഷന്‍ സീനുകളും ഗംഭീരമായപ്പോള്‍ ഓരോ അഭിനേതാക്കളും തങ്ങളുടെ റോള്‍ മികച്ചതാക്കി.

രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത് തുടങ്ങിയവരാണ് മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇതുവരെ 29 കളക്ഷന്‍ റെക്കോഡുകളാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2 തിരുത്തി കുറിച്ചത്. അവ ഇങ്ങനെ

1. ഹിന്ദി ബെല്‍റ്റുകളില്‍ റെക്കോര്‍ഡ് ഓപ്പണര്‍
2. ഹിന്ദി ബെല്‍റ്റുകളില്‍ വാരാന്ത്യ റെക്കോര്‍ഡ്
3. ഹിന്ദി ബെല്‍റ്റുകളിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കളക്ഷന്‍
4. ഹിന്ദി ബെല്‍റ്റുകളിലെ ഏറ്റവും വലിയ രണ്ടാം ദിന കളക്ഷന്‍
5. ഹിന്ദി ബെല്‍റ്റുകളിലെ ഏറ്റവും വലിയ ഞായറാഴ്ച കളക്ഷന്‍
6. ഹിന്ദി ബെല്‍റ്റുകളിലെ ഏറ്റവും വലിയ നാല് ദിവസത്തെ കളക്ഷന്‍
7. കര്‍ണാടകയില്‍ റെക്കോര്‍ഡ് ഓപ്പണര്‍
8. കര്‍ണാടകയില്‍ വാരാന്ത്യ റെക്കോര്‍ഡ്
9. കര്‍ണാടകയിലെ ഏറ്റവും വലിയ രണ്ടാം ദിന റെക്കോഡ്
10. കര്‍ണാടകയിലെ ഏറ്റവും വലിയ മൂന്നാം ദിവസത്തെ കളക്ഷന്‍ റെക്കോഡ്
11. കര്‍ണാടകയിലെ ഏറ്റവും വലിയ നാലാം ദിവസത്തെ കളക്ഷന്‍ റെക്കോഡ്
12. കര്‍ണാടകയിലെ ഏറ്റവും വലിയ ഞായറാഴ്ച കളക്ഷന്‍ റെക്കോഡ്
13. കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കളക്ഷന്‍ റെക്കോഡ്
14. കേരളത്തില്‍ റെക്കോര്‍ഡ് ഓപ്പണര്‍


15. കേരളത്തില്‍ റെക്കോര്‍ഡ് വാരാന്ത്യ കളക്ഷന്‍
16. കേരളത്തിലെ ഏറ്റവും വലിയ രണ്ടാം ദിന കളക്ഷന്‍
17. കേരളത്തിലെ ഏറ്റവും വലിയ മൂന്നാം ദിവസത്തെ കളക്ഷന്‍
18. കേരളത്തിലെ ഏറ്റവും വലിയ നാലാം ദിവസത്തെ കളക്ഷന്‍
19. കേരളത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കളക്ഷന്‍
20. കേരളത്തിലെ ഏറ്റവും വലിയ ഞായറാഴ്ച ദിന കളക്ഷന്‍
21. ഒരു ടോളിവുഡ് ഇതര ചിത്രത്തിനുള്ള റെക്കോഡ് ഓപ്പണിംഗ് കളക്ഷന്‍
22. ടോളിവുഡ് ഇതര ചിത്രത്തിനുള്ള ഏറ്റവും വലിയ വാരാന്ത്യ കളക്ഷന്‍
23. ടോളിവുഡ് ഇതര ചിത്രങ്ങളിലെ ഏറ്റവും വലിയ രണ്ടാമത്തെ ചിത്രം
24. ടോളിവുഡ് ഇതര സിനിമയിലെ ഏറ്റവും വലിയ മൂന്നാം ദിവസ കളക്ഷന്‍
25. ടോളിവുഡ് ഇതര ചിത്രത്തിന് ഏറ്റവും വലിയ നാലാം ദിവസകളക്ഷന്‍
26. ടോളിവുഡ് ഇതര സിനിമയ്ക്കുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ കളക്ഷന്‍
27. ടോളിവുഡ് ഇതര ചിത്രത്തിനുള്ള ഏറ്റവും വലിയ ഞായറാഴ്ച കളക്ഷന്‍
28. ഇന്ത്യയില്‍ ഐമാക്‌സ് വാരാന്ത്യ റെക്കോഡ് കളക്ഷന്‍
29. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ കന്നഡ ചിത്രം

Content Highlight: 29 Indian Cinema Records smashed by KGF Chapter 2