കനത്ത മഴയില്‍ ഹിമാചലില്‍ കെട്ടിടം തകര്‍ന്ന് വീണ് സൈനികരടക്കം 25  പേര്‍ കുടുങ്ങിക്കിടക്കുന്നു
Accident
കനത്ത മഴയില്‍ ഹിമാചലില്‍ കെട്ടിടം തകര്‍ന്ന് വീണ് സൈനികരടക്കം 25 പേര്‍ കുടുങ്ങിക്കിടക്കുന്നു
ന്യൂസ് ഡെസ്‌ക്
Sunday, 14th July 2019, 6:40 pm

സോളന്‍: ഹിമാചലിലെ സോളനില്‍ കെട്ടിടം തകര്‍ന്ന് വീണ് സൈനികരടക്കം 25 പേര്‍ കുടുങ്ങിക്കിടക്കുന്നു. കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നത്. 10 പേരെ ഇതുവരെ രക്ഷിച്ചിട്ടുണ്ട്.

ലഭിയ്ക്കുന്ന വിവരമനുസരിച്ച് യാത്രയ്ക്കിടെ സൈനികര്‍ ഭക്ഷണം കഴിക്കാന്‍ കയറിയതായിരുന്നു. രണ്ട് കുടുംബങ്ങളും കെട്ടിടത്തിനുള്ളിലുള്ളതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

25 പേരാണ് കുടുങ്ങിക്കിടക്കുന്നതെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ച്കുളയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേന എത്തുമെന്നും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വൈകീട്ട് നാലു മണിയോടെ കുമാര്‍ഹട്ടി-നഹാന്‍ ഹൈവേയിലാണ് അപകടമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് ഇപ്പോഴും മഴ തുടരുകയാണ്.