കശ്മീരില്‍ ബസ് മലയിടുക്കിലേക്ക് വീണ് 23 പേര്‍ മരിച്ചു
Accident
കശ്മീരില്‍ ബസ് മലയിടുക്കിലേക്ക് വീണ് 23 പേര്‍ മരിച്ചു
ന്യൂസ് ഡെസ്‌ക്
Saturday, 8th December 2018, 10:45 am

പൂഞ്ച്: കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ബസ് കൊക്കയിലേക്ക് വീണ് 23 യാത്രികര്‍ മരണപ്പെട്ടു. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൂഞ്ചില്‍ നിന്നും ലോറനിലേക്ക് പോകുകയായിരുന്ന JK02W0445 ബസാണ് അപകടത്തില്‍പ്പെട്ടത്. മണ്ഡിയ്ക്കടുത്തുള്ള പ്ലേരയിലാണ് ബസ് ഇടുക്കിലേക്ക് വീണത്.

പരിക്കേറ്റവരെ മണ്ഡി ഉപജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വെള്ളിയാഴ്ച കിഷ്ത്വറിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.