എഡിറ്റര്‍
എഡിറ്റര്‍
ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ അഞ്ച് വിഭാഗങ്ങളിലായി നവംബര്‍ 10മുതല്‍ 24വരെ
എഡിറ്റര്‍
Monday 6th November 2017 9:12pm

 

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ പത്തിന് ആരംഭിക്കും. അഞ്ച് വിഭാഗങ്ങളിലായി നവംബര്‍ പത്ത് മുതല്‍ ഇരുപത്തിനാല് വരെയാണ് രജിസ്‌ട്രേഷന്‍ നടക്കുക.

നവംബര്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ വിദ്യാര്‍ത്ഥികള്‍, പതിമൂന്ന് മുതല്‍ പതിനഞ്ച് വരെ പൊതുവിഭാഗം, പതിനാറ് മുതല്‍ പതിനെട്ട് വരെ സിനിമ, ടി.വി പ്രൊഫഷണലുകള്‍, പത്തൊമ്പത് മുതല്‍ ഇരുപത്തി ഒന്ന് വരെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ ഇരുപത്തിരണ്ട് മുതല്‍ ഇരുപത്തി നാല് വരെ മീഡിയ, എന്നിങ്ങനെയാണ് ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തിയ്യതികള്‍.

650 രൂപയാണ് ഡെലിഗേറ്റ് ഫീസ് വിദ്യാര്‍ത്ഥികള്‍ 350 രൂപ നല്‍കണം. തിയേറ്ററുകളില്‍ സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. 14 തിയേറ്ററുകളിലായി 8,048 സീറ്റുകളാണ് ഉള്ളത്. പരമാവധി പതിനായിരം പാസുകള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ.


Also Read ‘സിനിമ കല മാത്രമല്ല, രാഷ്ട്രീയ ആയുധം കൂടിയാണ്’; ഹിന്ദു മതം ആവശ്യമില്ല, ഇന്ത്യക്കാര്‍ ഹിന്ദു മതത്തില്‍ നിന്നും പുറത്തു വരണമെന്നും പാ രഞ്ജിത്ത്


പൊതുവിഭാഗത്തില്‍ 7000, വിദ്യാര്‍ത്ഥികള്‍ക്കും സിനിമ ടി.വി പ്രൊഫഷണലുകള്‍ക്കും 1000 വീതം, മീഡിയക്കും ഫിലിം സൊസൈറ്റികള്‍ക്കും 500 വീതം. പൊതുവിഭാഗത്തില്‍ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

അക്കാഡമിയുടെ www.iffk.inഎന്ന വെബ്‌സൈറ്റില്‍ apply for the Event എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണമടക്കുകയാണ് വേണ്ടത്. നേരത്തെ പ്രതിനിധികളായിരുന്നവര്‍ക്ക് പഴയ പാസ്വേഡും യൂസര്‍നൈയിമും ഉപയോഗിക്കാം. അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും പണമടക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ട്.
ഡിസംബര്‍ എട്ടു മുതല്‍ 15 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും


Also readഇനിയും കിടന്ന് ഉരുളാതെ മണ്ടത്തരമാണെന്ന് സമ്മതിച്ചു കൂടെ; നോട്ട് നിരോധനത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിനെ പരിഹസിച്ച് മന്‍മോഹന്‍സിംഗ്


അന്താരാഷ്ട്ര ചലച്ചിത്രമേളയോടുനുബന്ധിച്ച് നല്‍കുന്ന സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോകുറോവിന് നല്‍കി ആദരിക്കാനും തീരുമാനമായി. ഡിസംബര്‍ 15ന് മേളയുടെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം നല്‍കും.

മേളയില്‍ അദ്ദേഹത്തിന്റെ ആറു ചിത്രങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, കെ.പി.കുമാരന്‍ എന്നിവരുടെ റിട്രോസ്‌പെക്ടീവും മേളയിലുണ്ടായിരിക്കും. കണ്ടംപററി മാസ്റ്റേഴ്‌സ് ഇന്‍ ഫോക്കസ് എന്ന വിഭാഗത്തില്‍ ചാഡ് എന്ന ആഫ്രിക്കന്‍ രാജ്യത്തെ സംവിധായകന്‍ മഹമ്മദ് സാലിഹ് ഹറൂണ്‍, മെക്സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാങ്കോ എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ആറ് സിനികള്‍ ‘ഐഡന്റിറ്റി ആന്റ് സ്‌പേസ്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ഏഷ്യന്‍ സിനിമ, ജാപ്പനീസ് അനിമേഷന്‍, റിസ്റ്റോര്‍ഡ് ക്‌ളാസിക്‌സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റ് പാക്കേജുകള്‍. മലയാളം സിനിമ, ഇന്ന്, ഇന്ത്യന്‍ സിനിമ ഇന്ന് എന്നീ പതിവ് വിഭാഗങ്ങളും ഉണ്ടാകും

Advertisement