കങ്കാരുക്കളെ എറിഞ്ഞോടിച്ച് ഇന്ത്യ; ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം
2020 ICC Women's T20 World Cup
കങ്കാരുക്കളെ എറിഞ്ഞോടിച്ച് ഇന്ത്യ; ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st February 2020, 4:45 pm

സിഡ്‌നി: വനിതാ ലോകകപ്പ് ടി-20 ക്രിക്കറ്റിലെ ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന ഓവര്‍ വരെ ആവേശം മുറ്റിനിന്ന മത്സരത്തില്‍ 17 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ ജയം.

പൂനം യാദവിന്റെയും ശിഖ പാണ്ഡെയുടേയും മികച്ച ബൗളിംഗാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. താരതമ്യേന ദുര്‍ബലമായ സ്‌കോര്‍ പിന്തുടര്‍ന്ന ഓസീസ് ബാറ്റിംഗ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. പൂനം നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിഖ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഓസീസ് നിരയില്‍ രണ്ട് പേര്‍ മാത്രമെ രണ്ടക്കം കടന്നുള്ളൂ. ആലീസ ഹീലി 51 റണ്‍സെടുത്തപ്പോള്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ 34 റണ്‍സെടുത്ത് പുറത്തായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്. 49 റണ്‍സെടുത്ത ദീപ്തി ശര്‍മ്മയാണ് ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഷഫാലി വര്‍മ്മ 29 റണ്‍സും ജെമി റോഡിഗ്രസ് 26 റണ്‍സും നേടി പുറത്തായി.

ഓസീസിനായി ജെസ് ജോനാസണ്‍ രണ്ട് വിക്കറ്റ് നേടി.

WATCH THIS VIDEO: