എഡിറ്റര്‍
എഡിറ്റര്‍
‘പത്തല്ല ഇരുപത്’; ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിംഗിന് 20 വര്‍ഷം കഠിന തടവ്
എഡിറ്റര്‍
Monday 28th August 2017 7:26pm

ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും റോഹ്തക് കോടതി ശിക്ഷ വിധിച്ചു. രണ്ട് ബലാത്സംഗക്കേസിലുമായാണ് കോടതി ഗുര്‍മീതിനുള്ള ശിക്ഷ വിധിച്ചത്.

എന്നാല്‍ കോടതിവിധിയില്‍ തൃപ്തയല്ലെന്ന് ബലാത്സംഗത്തിനിരയായ യുവതി പ്രതികരിച്ചു. റോഹ്തക് ജയിലിലെ താത്ക്കാലിക കോടതിയിലാണ് വിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നായിരുന്നു സി.ബി.ഐ വാദിച്ചിരുന്നത്.


Also Read: പിതാവിനേക്കാള്‍ ക്രൂരയും ചിട്ടക്കാരിയും’; റാം റഹീമിന്റെ പിന്‍ഗാമിയാകാന്‍ ഒരുങ്ങി ‘പപ്പയുടെ മാലാഖ’ ഹണീപ്രീത് ഇന്‍സാന്‍


ഇരുപക്ഷത്തിനും അവസാനവാദത്തിനായി കോടതി പത്ത് മിനിട്ട് അനുവദിച്ചിരുന്നു. ഗുര്‍മീതിനു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍, പ്രായം ആരോഗ്യം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയവ പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഇതൊന്നും പരിഗണിക്കാന്‍ പാടില്ലെന്നാണ് വളരെ ക്രൂരമായ കുറ്റകൃത്യങ്ങളാണ് ഗുര്‍മീതിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

Advertisement