എഡിറ്റര്‍
എഡിറ്റര്‍
മീററ്റ് കൂട്ടബലാത്സംഗം വര്‍ഗീയ സംഘര്‍ഷത്തിലേക്ക്
എഡിറ്റര്‍
Wednesday 6th August 2014 2:10pm

meerut ലക്‌നൗ: മദ്രസയിലെ മുന്‍ അധ്യാപികയെ ബലാത്സംഗം ചെയ്ത് മതപരിവര്‍ത്തനം നടത്തിയതിനെതിരെ മീററ്റില്‍ വര്‍ഗീയ കലാപം രൂക്ഷമാകുന്നു. ഹിന്ദുമത വിശ്വാസിയായ 20 കാരിയായ അധ്യാപികയെ മദ്രസ അധികാരിയും ഗ്രാമത്തലവനും ഉള്‍പ്പടെയുള്ളവര്‍ രണ്ടു പ്രാവശ്യം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി മതപരിവര്‍ത്തനം നടത്തിയെന്നാണ് ആരോപണം.

കഴിഞ്ഞ ജൂലൈ 23ന് ഹാപൂര്‍ ജില്ലയിലെ ദോതായ് മദ്രസയില്‍ ബലമായി മതപരിവര്‍ത്തനം ചെയ്യിച്ച് പേരു മാറ്റിയെന്ന് പരാതിപ്പെട്ട അധ്യാപിക തന്നെ ഒളിവില്‍ പാര്‍പ്പിച്ച മദ്‌റസയില്‍ നാല്‍പതിലധികം യുവതികളെ പാര്‍പ്പിച്ചിട്ടുണ്ടെന്നും ആരോപിച്ചു.

സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. നടപടികളെടുക്കാന്‍ മടിക്കുന്ന ഉത്തര്‍പ്രദേശിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരുടെ അശ്രദ്ധയും ഉദാസീന മനോഭാവവും ഫലമാണ് മൂലം ഓരോ പ്രശ്‌നങ്ങള്‍ക്കും ജനങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും സംസ്ഥാന ബിജെപി വക്താവ് വിജയ് പാഥക് പറഞ്ഞു. വര്‍ഗീയസംഘര്‍ഷം നിലനില്‍ക്കുന്ന സഹാറന്‍പൂരിന് 120 കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

 

 

Advertisement