എഡിറ്റര്‍
എഡിറ്റര്‍
മുംബൈയിലെ കീടനാശിനി സ്പ്രേ; 20 കര്‍ഷകര്‍ മരിച്ചു, 25 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു; 700 ഓളം പേര്‍ ആശുപത്രിയില്‍
എഡിറ്റര്‍
Monday 9th October 2017 12:17pm

മുംബൈ: മഹാരാഷ്ട്രയില്‍ കീടനാശിനി ശ്വസിച്ച് 20 കര്‍ഷകര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയിലാണ് സംഭവം. 700ലധികം കര്‍ഷകര്‍ക്കാണ് ശ്വാസോച്ഛ്വാസം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

25 ഓളം ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. നൂറോളം കര്‍ഷകര്‍ക്ക് തലവേദനയും ത്വക്ക് രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയില്‍ നിന്നും 670 കിലോമീറ്റര്‍ അകലെയാണ് യവാത്മല്‍ ജില്ല. ഇവിടെ നിരവധി കര്‍ഷകാത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കീടനാശിനി സ്പ്രേ തളിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തിനുള്ളിലാണ് ഇത്രയധികം മരണം ഈ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സുരക്ഷ ഒരുക്കങ്ങള്‍ ഒന്നുമില്ലാതെയാണ് കീടനാശിനി തളിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ജില്ലാഭരണകൂടത്തിന് യഥാസമയം സാധിച്ചില്ലെന്ന് മഹാരാഷ്ട്ര കൃഷിമന്ത്രി പറഞ്ഞു. കേന്ദ്ര കീടനാസിനി ബോര്‍ഡിന്റെ ചട്ടങ്ങള്‍ പാലിക്കത്തതാണ് സംഭവത്തിന് കാരണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അന്വേഷണം പ്രഖ്യാപിച്ചു. അസുഖബാധിതരായ കര്‍ഷകര്‍ക്ക് 2 ലക്ഷം രൂപ ചികിത്സാ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷകളൊന്നും ലഭ്യമാക്കാതെ കീടനാശിനി വിതരണം ചെയ്ത അഞ്ച് കൃഷിസേനാ കേന്ദ്രങ്ങള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ചികിത്സയില്‍ കഴിയുന്ന കര്‍ഷകര്‍ക്ക് സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഐ.സിയുവില്‍ കഴിയുന്ന ഗോവര്‍ധന്‍ എന്നയാളുടെ സഹോദരന്‍ ജീവന്‍ പറഞ്ഞു. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളാണ് എല്ലാവരും. സര്‍ക്കാരിന്റെ ഒരു സഹായവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

Advertisement