ബി.ജെ.പിക്ക് നേട്ടം, കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി; മണിപ്പൂരില്‍ രണ്ട് നേതാക്കള്‍ ബി.ജെ.പിയിലേക്ക്
national news
ബി.ജെ.പിക്ക് നേട്ടം, കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി; മണിപ്പൂരില്‍ രണ്ട് നേതാക്കള്‍ ബി.ജെ.പിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th November 2021, 4:11 pm

 

ഇംഫാല്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് മണിപ്പൂരില്‍ അപ്രതീക്ഷിത തിരിച്ചടി.

മണിപ്പൂരില്‍ നിന്നുള്ള രണ്ട് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തിങ്കളാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നു.

രാജ്കുമാര്‍ ഇമോ സിംഗും യാംതോംഗ് ഹാക്കിപ്പുമാണ് ബി.ജെ.പിയില്‍ എത്തിയത്.

കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെയും മണിപ്പൂര്‍ പാര്‍ട്ടിയുടെ ചുമതലയുള്ള സംബിത് പത്രയുടെയും സാന്നിധ്യത്തിലാണ് ഇരുവരും ബി.ജെ.പിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള സംസ്ഥാനത്തെ ശ്രദ്ധേയമായ രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് രാജ് കുമാര്‍ സിംഗ് വരുന്നത്.

കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: 2 Manipur leaders join BJP from Congress months before assembly polls