ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National Politics
പാവപ്പെട്ടവര്‍ക്ക് പുതപ്പ് വിതരണം ചെയ്യുന്ന ചടങ്ങിനിടെ ബി.ജെ.പി നേതാക്കള്‍ തമ്മില്‍ വഴക്കും കയ്യാങ്കളിയും: പ്രശ്‌നം ആദ്യം ആരുടെ ഫോട്ടോ വരണമെന്നതിനെച്ചൊല്ലി
ന്യൂസ് ഡെസ്‌ക്
Sunday 14th January 2018 10:07am

 

ലക്‌നൗ: യു.പിയില്‍ പാവപ്പെട്ടവര്‍ക്ക് പുതപ്പു വിതരണം ചെയ്യുന്ന പരിപാടിയ്ക്കിടെ ആരുടെ ഫോട്ടോ ആദ്യമെടുക്കുമെന്നതിനെച്ചൊല്ലി ബി.ജെ.പി നേതാക്കന്മാര്‍ തമ്മില്‍ കയ്യാങ്കളി. പ്രദേശത്തെ എം.എല്‍.എയും എം.പിയും തമ്മിലാണ് ഫോട്ടോയില്‍ ആരാദ്യം വരണമെന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായത്.

ലക്‌നൗവില്‍ 100 കിലോമീറ്റര്‍ അകലെയാണ് സംഭവം. പൊലീസിന്റെയും ജില്ലാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ബി.ജെ.പി നേതാക്കളുടെ തമ്മിലടി.

ഒരു ഘട്ടത്തില്‍ എം.പിയായ രേഖ വര്‍മ്മ ഒരാളെ അടിക്കുന്നതുവരെ കാര്യങ്ങളെത്തി. മേശയുടെ മറുവശത്തു നില്‍ക്കുകയായിരുന്ന എതിരാളിയെ അവര്‍ ചെരുപ്പൂരി അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അടി അദ്ദേഹത്തിന് കൊണ്ടില്ല.

മഹോലി എം.എല്‍.എയായ ശശാങ്ക് ത്രിവേദിയുടെ അനുയായി ആയ ഒരാളോട് രേഖ വര്‍മ്മ രോഷാകുലയായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ‘നീ നിന്റെ പരിധിയില്‍ നിന്നാമതി’ എന്നാണ് അദ്ദേഹത്തോട് രേഖാ വര്‍മ്മ പറഞ്ഞത്. ഇതിനിടെ എം.പിയുടെ മകനെ ആരോ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതോടെ മകനെ രക്ഷിക്കാനായി അവരെത്തി. ഇതിനിടെ ഒരു പൊലീസുകാരന് അടിയേല്‍ക്കുകയും ചെയ്തു.

പിന്നീട് എം.പിയും ത്രിവേദിയുടെ അനുയായികളും തമ്മില്‍ ഉച്ഛത്തില്‍ വഴക്കായി. വഴക്ക് പിന്നീട് കയ്യേറ്റത്തിലെത്തി. ഇതോടെ കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

തമ്മിലടിച്ച ബി.ജെ.പി നേതാക്കളെ അനുനയിപ്പിക്കാനായി സീതാപൂര്‍ ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് മേധാവിയും സ്ഥലത്തെത്തി. ആരും ഔദ്യോഗികമായി പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വീഡിയോ:

Advertisement