എഡിറ്റര്‍
എഡിറ്റര്‍
സൗദിയിലെ അവികസിത പ്ലോട്ടുകള്‍ക്ക് ഇനി മുതല്‍ 2.5% നികുതി ഈടാക്കും
എഡിറ്റര്‍
Tuesday 24th November 2015 2:21pm

taxറിയാദ്:  നഗരപ്രദേശങ്ങളിലെ ഭൂമിയിലെ അവികസിത പ്ലോട്ടുകള്‍ക്ക് ഇനി മുതല്‍  നികുതി നല്‍കാനുള്ള നിയമം കൊണ്ടുവരുമെന്ന് മന്ത്രിസഭാ കൗണ്‍സില്‍ വ്യക്തമാക്കി.

ഭവന രഹിതരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് കൂടികണക്കെടുത്താണ് സുപ്രധാനമായ തീരുമാനം ഭരണകൂടം എടുത്തത്.

അല്‍  യമാമ കൊട്ടാരത്തില്‍ കിംഗ് സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് കാബിനറ്റ് യോഗത്തിലാണ് ഭൂമിയുടെ വിലയ്ക്ക് അനുപാതമായി വര്‍ഷം തോറും 2.5 ശതമാനം നികുതിയായി ചുമത്തണമെന്ന തീരുമാനം കൈക്കൊണ്ടത്.

തീരുമാനം ആറ് മാസം ശേഷം നടപ്പാക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

നികുതി പിഴയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഭവന പദ്ധതികള്‍ക്കും അതുപോലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നടപ്പാക്കാന്‍ ഉപയോഗിക്കുമെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വരുമാനം സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി  ഒരു അക്കൗണ്ടില്‍ നിക്ഷേപിക്കും. കഴിഞ്ഞ ആഴ്ച , ശൂറ കൗണ്‍സില്‍ അവികസിത ഭൂമിയുടെ കരട് നികുതി അംഗീകരിച്ചിരുന്നു.

Advertisement