എഡിറ്റര്‍
എഡിറ്റര്‍
മുണ്ടുമടക്കി കുത്തി മീശപിരിച്ച് മോഹന്‍ലാല്‍ വീണ്ടും; 1971 : ബിയോണ്ട്  ബോര്‍ഡേഴ്‌സ് ടീസര്‍
എഡിറ്റര്‍
Thursday 2nd March 2017 7:13pm

തുടര്‍ വിജയങ്ങളിലൂടെ ബോക്‌സ് ഓഫീസ് കീഴടക്കി മുന്നേറുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. ഹിറ്റാവര്‍ത്തിക്കാനായി മോഹന്‍ ലാലും മേജര്‍ രവിയും വീണ്ടും ഒരുമിക്കുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ടീസര്‍ പുറത്തിറങ്ങി.

ലാലേട്ടന്‍ ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസറില്‍ നിറയെ ലാലിസമാണ്. മീശപിരിച്ച്, മുണ്ടു മടക്കി കുത്തിയെത്തുന്ന മോഹന്‍ലാല്‍ പഴയ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

1971 ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ഹിറ്റ് മേജര്‍ രവി കഥാപാത്രമായ മേജര്‍ മഹാദേവനായി തന്നെയാണ് മോഹന്‍ലാല്‍ എത്തുന്നത്.

ആശാ ശരത്താണ് ചിത്രത്തിലെ നായിക. സുജിത് വാസുദേവിന്റെ ഛായാഗ്രഹവും ചിത്രത്തിനായുള്ള കാത്തിരിപ്പിന്റെ ആക്കം കൂട്ടുന്നു. റെഡ് റോസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് നിര്‍മ്മാണം.

Advertisement