കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ 19 കാരി കുത്തിക്കൊന്നു
national news
കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ 19 കാരി കുത്തിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd January 2021, 3:53 pm

ചെന്നൈ: തമിഴ്നാട്ടില്‍ കത്തി കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച 26കാരനെ 19 കാരി കുത്തികൊന്നതായി റിപ്പോര്‍ട്ട്. തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

ഷോളവാരത്ത് ബന്ധുവീട്ടില്‍ വന്നതായിരുന്നു പെണ്‍കുട്ടി. വീട്ടിന് പുറത്തുള്ള ടോയ്‌ലറ്റില്‍ പോകവെ പെണ്‍കുട്ടിയെ അജിത്ത് (കില്ലി) എന്ന യുവാവ് കത്തി കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു.

സ്വയരക്ഷയ്ക്കായി പെണ്‍കുട്ടി യുവാവില്‍ നിന്ന് കത്തി പിടിച്ചുവാങ്ങി തിരിച്ച് അക്രമിക്കുകയായിരുന്നു.

‘സ്വയരക്ഷയ്ക്കായി പെണ്‍കുട്ടി അയാളെ തള്ളിമാറ്റി. അയാള്‍ താഴെ വീണപ്പോള്‍ പെണ്‍കുട്ടി അയാളെ കീഴടക്കി കത്തി തട്ടിയെടുത്തു. തുടര്‍ന്ന് അയാളുടെ മുഖത്തും കഴുത്തിലും കുത്തുകയായിരുന്നു. അജിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു,’ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു

പെണ്‍കുട്ടിയുടെ മൊഴിപ്രകാരമുള്ള പ്രാഥമിക നിഗമനം മാത്രമാണ് ഇതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഷോളവാരം പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: 19-year old girl kills man who tried to rape her