ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന്‍: മാതാപിതാക്കളുടെ കൊലപാതകത്തിന് പിന്നില്‍ പത്തൊമ്പത്കാരന്‍
national news
ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന്‍: മാതാപിതാക്കളുടെ കൊലപാതകത്തിന് പിന്നില്‍ പത്തൊമ്പത്കാരന്‍
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 2:45 pm

ന്യൂദല്‍ഹി: മാതാപിതാക്കളുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പത്തൊമ്പത്കാരന്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ടിരുന്നുവെന്ന് പൊലീസ്. ക്ലാസ് കട്ട് ചെയ്ത് ഗെയിം കളിക്കുവാനായി വാടകക്ക് വീട് എടുത്തതായി കണ്ടെത്തി.

ദല്‍ഹി സ്വദേശിയായ സൂരജ് എന്ന് വിളിക്കുന്ന സെര്‍നാം വെര്‍മ്മയാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കൊലനടത്തിയ ശേഷം സൂരജ മോഷണ ശ്രമം നടന്നുവെന്ന തോന്നിപ്പിക്കും വിധം വീട് അലങ്കോലമാക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

Also Read:  മാറ്റത്തിന് വേണ്ടി സത്യം വിളിച്ചുപറയണം; മീടുവിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

സ്‌കൂളില്‍ പോകാതെ ദിവസം മുഴുവന്‍ അക്രമാസക്തമായ ഒരു ഗെയിം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു സൂരജ് . സുഹൃത്തുക്കള്‍ക്കിടയില്‍ ഒരു സംഘതലവന്റെ സ്ഥാനമായിരുന്നു സൂരജിനെന്നും പൊലീസ് പറയുന്നു.

സ്വാതന്ത്ര്യ ദിനത്തില്‍ പട്ടം പറത്താന്‍ അനുവദിക്കാത്തതിന്റെ പ്രതികാരമായാണ് അച്ഛനേയും അമ്മയേയും കൊലപ്പെടുത്താന്‍ സൂരജ് തീരുമാനിച്ചത്. പന്ത്രണ്ടാം ക്ലാസ്സ് തോറ്റതിന്റെ പേരില്‍ വഴക്ക് പറഞ്ഞതും സൂരജിനെ ചൊടിപ്പിച്ചു.

കൊല നടത്തുന്നതിന് മുന്‍പ് കുടുംബത്തോടൊപ്പം സന്തോഷപൂര്‍വ്വം സമയം ചിലവഴിച്ചു. മൂന്ന് മണിക്ക് ഉണര്‍ന്ന് ഉറങ്ങികിടക്കുകയായിരുന്ന പിതാവിനെ അഞ്ച് തവണ കുത്തി. ശബ്ദം കേട്ട് ഉണര്‍ന്ന അമ്മയേയും കുത്തിയെന്ന് പൊലീസ് പറയുന്നു.