എഡിറ്റര്‍
എഡിറ്റര്‍
183 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചതായി സൗദി
എഡിറ്റര്‍
Wednesday 11th May 2016 3:50pm

ministry-of-labour

റിയാദ്: 183 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചതായി സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

സാമൂഹിക വികസനവകുപ്പ് വക്താവ് ഖാലിദ് അബാല്‍ഖാലില്‍ ആണഅ ഇക്കാര്യം വ്യക്തമാക്കിയത്. 557 റിക്രൂട്ട്‌മെന്റ് ഓഫീസുകളായിരുന്നു ലൈസന്‍സിനായി അപേക്ഷിച്ചിരുന്നത്.

മറ്റുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് വീട്ടുജോലിക്കാര്‍ക്ക് വലിയ ഡിമാന്റാണ് നിലവിലുള്ളതെന്നും അതുകൊണ്ട് തന്നെ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളുടെ പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം മാത്രമേ ലൈസന്‍സ് അനുവദിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സൗദി തൊഴില്‍മന്ത്രാലയം വ്യക്തമാക്കുന്നു.

Advertisement