എഡിറ്റര്‍
എഡിറ്റര്‍
ഹജ്ജ് സീസണ്‍; സൗദിയില്‍ 1,82000 വ്യാജ ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു
എഡിറ്റര്‍
Wednesday 21st September 2016 3:50pm

seized

റിയാദ്: ഹജ്ജ് സീസണിന്റെ ഭാഗമായി കടകളിലും മറ്റും നടത്തിയ റെയ്ഡില്‍ 1,82000 വ്യാജ ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു. മക്ക, മദീന, മിന, അറഫാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിലാണ് നിലവാരം കുറഞ്ഞതും വ്യാജവുമായ ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത ഉത്പ്പന്നങ്ങളെല്ലാം മോശം ഉത്പ്പന്നങ്ങളാണെന്നും വ്യാജമാണെന്നും കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വക്താവ് അറിയിച്ചു. ഹജ്ജ് സീസണ് മുന്നോടിയായിട്ടാണ് ഇത്തരമൊരു റെയ്ഡ് നടത്തിയത്.

തീര്‍ത്ഥാടനത്തിനായി എത്തുന്നവര്‍ക്ക് മികച്ച ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യവും തീര്‍ത്ഥാടകര്‍ കബളിപ്പിക്കപ്പെടാതിരിക്കുക എന്ന ലക്ഷ്യവുമായിരുന്നു റെയ്ഡിന്റെ ഉദ്ദേശ്യം.

ജ്വല്ലറികളിലും വിലയേറിയ ലോഹകടകളിലും മൊബൈല്‍ ഷോപ്പുകളിലും ഇതിന്റെ ഭാഗമായി പരിശോധനങ്ങള്‍ നടന്നിരുന്നു. ഗുണനിലവാരമില്ലാത്ത പെര്‍ഫ്യൂമുകള്‍ വിറ്റഴിച്ച നിരവധി കടകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. റെയ്ഡില്‍ പിടിച്ചെടുത്ത പഴക്കം ചെന്ന 5000 ത്തോളം ഉത്പ്പന്നങ്ങള്‍ സംഘം നശിപ്പിച്ചിട്ടുണ്ട്.

വ്യാജ ഉത്പ്പന്നങ്ങള്‍ വിറ്റഴിച്ച കട ഉടമകള്‍ക്കെതിരെ നോട്ടീസ് അയച്ചതായും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 1900 ന്നെ ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്മാര്‍ട്‌ഫോണ്‍ അപ്ലിക്കേഷനുകള്‍ വഴി കൊമേഴ്‌സ്യല്‍ റിപ്പോര്‍ട്ടും അയക്കാമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

Advertisement