എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ ഒന്നര മാസത്തിനിടെ നടന്നത് 181 ബലാത്സംഗങ്ങള്‍
എഡിറ്റര്‍
Thursday 7th March 2013 10:30am

ന്യൂദല്‍ഹി: ഈ വര്‍ഷം ദല്‍ഹിയില്‍ ദിവസം നാല് വീതം ബലാത്സംഗം നടന്നുവെന്ന് സര്‍ക്കാര്‍. കഗഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണിത്.

Ads By Google

ദല്‍ഹിയില്‍ കഴിഞ്ഞ ഡിസംബറില്‍ വിദ്യാര്‍്ത്ഥിനി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന് ശേഷം നിരവധി പ്രതിഷേധങ്ങളുണ്ടായിട്ടും പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടും യാതൊരു ഫലവുമായിട്ടില്ല എന്നതാണ് ഇത് കാണിക്കുന്നത്.

ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 15 വരെ 181 ബലാത്സംഗ കേസുകളാണ് ദല്‍ഹിയിലുണ്ടായതെന്ന് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജ്യസഭയെ രേഖാമൂലം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ദിവസം ശരാശരി രണ്ട് ബലാത്സംഗ കേസുകളാണ് ദല്‍യില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ദല്‍ഹി പോലീസിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 706 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

2011 നെഅപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 23.43 ശതമാനം വര്‍ധനവുമഅടായി. 2011 ല്‍ 527 ലബാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നഗരത്തിലെ സുരക്ഷാ വീഴ്ച മൂലമല്ല അധഇക കേസുകളെന്നും 97 ശതമാനത്തിലും കുറ്റാരോപിതരെ ഇറകള്‍ക്ക് അറിയാമായിരുന്നുവെന്നും ദല്‍ഹി പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 26 കേസുകളിലൊഴികെ എല്ലാ കേസുകളിലും കുറ്റാരോപിതകരെ ഇരകള്‍ക്ക് അറിയാമായിരുന്നു. 207 എണ്ണത്തില്‍ കുടുംബാഗംങ്ങളും 200 എണ്ണത്തില്‍ സുഹൃത്തുക്കളുമായിരുന്നു പ്രതിസ്ഥാനത്ത്. 706 കേസുകളില്‍ 93.62 ശതമാനവും പരിഹരിക്കപ്പെട്ടു.

എന്നാല്‍ പോലീസിന്റെ അവകാശവാദങ്ങള്‍ക്കപ്പുറം ചില യാഥാര്‍ത്ഥയങ്ങളുമുണ്ട്. കഴിഞ്ഞയാഴ്ച വടക്ക് പടിഞ്ഞാറന്‍ ദല്‍ഹിയിലെ മംഗോള്‍പുരിയില്‍ ഏഴ് വയസ്സുകാരി പീഡനത്തിനിരയായതില്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നതും പോലീസിന്റെ വീഴ്ചയാണ്.

Advertisement