എഡിറ്റര്‍
എഡിറ്റര്‍
18 കാരിയെ സ്‌കൂള്‍ ഡയറക്ടറും അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; വിവരം പുറത്തു വന്നത് വയറുവേദനയ്ക്ക് ആശുപത്രിയിലെത്തിയപ്പോള്‍
എഡിറ്റര്‍
Monday 18th September 2017 9:17pm

ജയ്പൂര്‍: 18 കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സ്‌കൂള്‍ ഡയറക്ടര്‍ക്കും അധ്യാപകനുമെതിരെ പരാതി. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലാണ് സംഭവം.

ആഗസ്റ്റിലായിരുന്നു പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നത്. പെണ്‍കുട്ടിയെ ഇപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. സ്‌കൂള്‍ ഡയറക്ടര്‍ക്കും അധ്യാപകനുമെതിരെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ അജിത്ഗഢ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്.


Also Read:  ‘അറിയാഞ്ഞിട്ടല്ല, വേണ്ടാന്നു വെച്ചിട്ടാ’; റണ്ണൗട്ടിന് വഴിയൊരുക്കിയ കേദാറിനെ ‘കണ്ണുരിട്ടി പേടിപ്പിച്ച്’ ധോണി; വിശ്വസിക്കാനാകാതെ ക്രിക്കറ്റ് പ്രേമികള്‍


പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഡയറക്ടറും അധ്യാപകനും എക്‌സ്ട്രാ ക്ലാസെന്ന വ്യാജേന നിരന്തരം സ്‌കൂളിലേക്ക് വിളിച്ചു വരുത്തുമായിരുന്നുവെന്നും ഇതിനിടെയായാരിരുന്നു പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയ്ക്ക് നിരന്തരമായി വയറു വേദന അനുഭവപ്പെട്ടതോടെ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് ഗര്‍ഭിണിയാണെന്നും പീഡനത്തിന് ഇരായായെന്നും അറിയുന്നത്. കര്‍ഷക കുടുംബത്തില്‍ നിന്നുമുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

Advertisement