കശ്മീരില്‍ ഭീകരാക്രമണം; 18 സൈനികര്‍ കൊല്ലപ്പെട്ടു
national news
കശ്മീരില്‍ ഭീകരാക്രമണം; 18 സൈനികര്‍ കൊല്ലപ്പെട്ടു
ന്യൂസ് ഡെസ്‌ക്
Thursday, 14th February 2019, 6:06 pm

പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു.
അവന്തിപ്പോറയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെയാണ് ആക്രമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടന വസ്തുക്കളുമായി കാറിടിച്ച് കയറ്റുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത്.

2500 ജവാന്മാര്‍ വാഹനവ്യൂഹത്തിലുണ്ടായിരുന്നു. സൈന്യത്തിന്റെ എഴുപത് വാഹനങ്ങളാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ രണ്ട് ബസുകളെയാണ് തീവ്രവാദികള്‍ ലക്ഷ്യം വെച്ചത്. സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.