എഡിറ്റര്‍
എഡിറ്റര്‍
എട്ട് മാസത്തിനിടെ 1,776 മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ പിടിയിലായതായി സൗദി
എഡിറ്റര്‍
Monday 16th November 2015 1:11pm

saudismugറിയാദ്: സൗദിയില്‍ എട്ട് മാസത്തിനിടെ 1,776 മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ പിടിയിലായതായി സൗദി ആഭ്യന്തരമന്ത്രാലയം അറയിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്നും രാജ്യത്തെ മയക്കുമരുന്ന് വ്യാപാരം വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നതായും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

28.8 ടണ്‍ ഹാഷിഷ്, 26.2 കിലോഗ്രാം ഹെറോയ്ന്‍ എന്നിവയാണ് മയക്കുമരുന്ന് വേട്ടക്കിടെ പോലീസ് പിടിച്ചെടുത്തത്.

അല്‍  തുര്‍ക്കിയിലാണ് വ്യാപകമായ തോതില്‍ മയക്കുമരുന്നു വ്യാപാരം നടക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പൗരന്മാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും കുടുംബത്തെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്ന ഈ വിപത്തിനെ തുടച്ചുമാറ്റേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

മയക്കുമരുന്ന് കള്ളക്കടത്തില്‍ പിടിയിലാകുന്നവര്‍ക്ക് കഠിനമായശിക്ഷാവിധികള്‍ തന്നെ നല്‍കാനാണ് വകുപ്പിന്റെ തീരുമാനം.

ഇത്തരത്തില്‍ അറസ്റ്റിലാകുന്ന ഏതാണ്ട് 37 ശതമാനം ആളുകളും മറ്റുരാജ്യങ്ങളില്‍ നിന്നും സൗദിയില്‍ വന്ന് താമസിക്കുന്നവരാണെന്നാണ് ബന്ധപ്പെട്ട വകുപ്പ് വ്യക്തമാക്കുന്നത്.

മയക്കുമരുന്ന് വേട്ടക്കിടെ ആയിരക്കണക്കിന് ആയുധങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഇതില്‍ 184 ഓളം മെഷിന്‍ ഗണ്ണുകളും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നു. 41 മില്യണ്‍ സൗദി റിയാലും കള്ളക്കടത്തുകാരില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

Advertisement