പശുക്കളുടെ ജഡം കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്
COW POLITICS
പശുക്കളുടെ ജഡം കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്
ന്യൂസ് ഡെസ്‌ക്
Thursday, 17th October 2019, 10:07 pm

ഭോപ്പാല്‍: സര്‍ക്കാര്‍ സ്‌കൂളില്‍ 17 പശുക്കളുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദാബ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്. സ്‌കൂളിലെ ഒരു ക്ലാസ് റൂമില്‍ സൂക്ഷിച്ച നിലയിലായിരുന്നു ജഡം.

17 പശുക്കളുടെ ജഡം കണ്ടെത്തിയ സംഭവം ദു:ഖകരമാണെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും നമ്മള്‍ പശുക്കളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമല്‍നാഥ് ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയപ്പോള്‍ തന്നെ കമല്‍ നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ ചെലത്തുമെന്ന് വ്യക്തമാക്കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ