15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ണൂരില്‍ വ്യവസായി അറസ്റ്റില്‍; തട്ടിക്കൊണ്ടുപോയത് കുട്ടിയുടെ ഇളയച്ഛനും ഇളയമ്മയും
Kerala News
15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ണൂരില്‍ വ്യവസായി അറസ്റ്റില്‍; തട്ടിക്കൊണ്ടുപോയത് കുട്ടിയുടെ ഇളയച്ഛനും ഇളയമ്മയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th June 2021, 9:39 am

കണ്ണൂര്‍: 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. തലശ്ശേരി സ്വദേശിയായ വ്യവസായി ഷറഫുദ്ദീനാണ് പൊലീസ് പിടിയിലായത്.

പെണ്‍കുട്ടിയുടെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ അരികിലെത്തിച്ചത്. സംഭവത്തില്‍ 38 വയസുകാരനായ ഇളയച്ഛനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇളയമ്മ ഒളിവിലാണ്. അറസ്റ്റിലായവര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസ് എടുത്തിട്ടുണ്ട്. വ്യവസായിയുടെ അടുത്ത് എത്തിച്ചത് കുട്ടിയുടെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്നാണ് എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയെ കള്ളം പറഞ്ഞ് ഇളയച്ഛനും ഇളയമ്മയും ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി വ്യവസായിയുടെ അടുക്കല്‍ എത്തിക്കുകയായിരുന്നു.

ഇവിടെ വെച്ച് വ്യവസായി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഇളയച്ഛനും തന്നെ പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി.

തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതോടെ കൗണ്‍സിലിംഗിന് വിധേയയാക്കുകയായിരുന്നു. തുടര്‍ന്നാണ് ധര്‍മ്മടം പൊലീസില്‍ പരാതി നല്‍കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

15-year-old girl abducted and raped; Businessman arrested in Kannur