ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ടപകടം, 15 ലേറെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ മരിച്ചു, നിരവധി പേരെ കാണാതായി
World News
ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ടപകടം, 15 ലേറെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ മരിച്ചു, നിരവധി പേരെ കാണാതായി
ന്യൂസ് ഡെസ്‌ക്
Tuesday, 11th February 2020, 2:51 pm

ധാക്ക: ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15-ഓളം റോഹംഗ്യന്‍ അഭയാര്‍ത്ഥികള്‍ മരണപ്പെട്ടു. നിരവധി പേരെ കാണാതായി. 130 പേരുമായി മലേഷ്യയിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 70 പേരെ രക്ഷപ്പെടുത്തി. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട് മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബോട്ടപകടം ഉണ്ടായത്.

50 പേരെ ഉള്‍ക്കൊള്ളുന്ന ബോട്ടിലാണ് 130-ഓളം പേരെ കയറ്റിയത്. ഇതാണ് അപകടത്തിന് വഴി വെച്ചതെന്നാണ് ബംഗ്ലാദേശ് തീരദേശ ഗാര്‍ഡ് പ്രതികരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു.

അയല്‍രാജ്യമായ മ്യാന്‍മറിലെ വംശീയ ഉന്മൂലനത്തില്‍ നിന്ന് രക്ഷപ്പെടാനായി ബംഗ്ലാദേശിലേക്ക് നിരവധി റോഹിംഗ്യന്‍ അഭിയാര്‍ത്ഥികള്‍ പാലായനം ചെയ്തിരുന്നു. നിരവധി റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. updating…