എഡിറ്റര്‍
എഡിറ്റര്‍
ഷെല്ലാക്രമണം: ദമാസ്‌ക്കസ് സര്‍വകലാശാലയിലെ 15 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Friday 29th March 2013 12:05pm

ദമാസ്‌ക്കസ്: സിറിയയില്‍ ഷെല്ലാക്രമണത്തില്‍ 15 വിദ്യാര്‍ഥികള്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. ദമാസ്‌കസ് സര്‍വകലാശാല ക്യാമ്പസിനുള്ളിലാണ് ആക്രമണം ഉണ്ടായത്. മരണസംഖ്യ ഉയരാനാണ് സാദ്ധ്യത.

Ads By Google

സിറിയന്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ നടത്തുന്ന വിമതരാണ് ആക്രമണത്തിന് പിന്നിലെന്നു സൂചന. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

സൈന്യവുമായി ഏറ്റുമുട്ടുന്ന വിമതര്‍ക്ക് നേരേ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന് സിറിയയിലെ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനിടെയാണ് ദമാസ്‌കസില്‍ പ്രത്യാക്രമണം ഉണ്ടായത്.

ദമാസ്‌കസിന്റെ അതിര്‍ത്തിപ്രദേശമായ അദ്രയിലുള്ള സൈനികകേന്ദ്രം വളഞ്ഞ വിമതര്‍ക്ക് നേരേയാണ് സൈന്യം രാസായുധം ഉപയോഗിച്ച് ആക്രമണം നടത്തിയത്. സംഭവത്തില്‍ രണ്ടുപേര്‍ മരിക്കുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ക്യാമ്പസിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ കാന്റീന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ടു ദിവസം മുന്‍പ് വിമതര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 70,000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Advertisement