എഡിറ്റര്‍
എഡിറ്റര്‍
ഉത്തര്‍പ്രദേശില്‍ താപവൈദ്യുത നിലയത്തില്‍ സ്‌ഫോടനം; പതിനഞ്ച് മരണം, നൂറിലേറെ പേര്‍ക്ക് പരിക്ക്
എഡിറ്റര്‍
Wednesday 1st November 2017 6:21pm


റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഉച്ചഹാറില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍.ടി.പി.സി) പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.

സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. പ്രദേശത്ത് സി.ആര്‍.പി എഫ് നിലയുറപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്തേക്ക് ആരെയും കടത്തിവിടുന്നില്ല.
സംഭവം നടക്കുമ്പോള്‍ 150-ഓളം തൊഴിലാളികള്‍ കേന്ദ്രത്തിലുണ്ടായിരുന്നു. പ്ലാന്റിന്റെ ആറാമത്തെ യൂണിറ്റില്‍ നീരാവി കടന്നുപോകുന്ന കുഴല്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

1988 സ്ഥാപിച്ച ഈ പ്ലാന്റില്‍ 1550 മെഗാ വാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്.

Advertisement