എഡിറ്റര്‍
എഡിറ്റര്‍
ദുബായില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനഞ്ച് മരണം
എഡിറ്റര്‍
Saturday 10th May 2014 4:16pm

blood ദുബായ്: ദുബായിലെ എമിറേറ്റ്‌സ് റോഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ മരിച്ചു. പതിമൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചും രണ്ടുപേര്‍ ആസ്പത്രിയിലുമാണ് മരിച്ചത്. അപകടത്തില്‍ പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

27 ഏഷ്യന്‍ തൊഴിലാളികളുമായി യാത്രചെയ്ത ബസ് ദുബായ് ക്ലബ്ബ് പാലം കടന്ന ശേഷമാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. മരിച്ചവരെല്ലാം ചൈനാക്കാരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബസിന്റെയും ട്രക്കിന്റെയും െ്രെഡവര്‍മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന, ട്രാന്‍സ്‌പോര്‍ട്ട് ആന്റ് റസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അനസ് അല്‍ മത്‌റൂശി, ബര്‍ദുബൈ പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ അലി അഹമ്മദ് ഖാനിം, റാശിദിയ്യ പോലീസ് ഡപ്യൂട്ടി ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ഒമര്‍ ബിന്‍ ഹമദ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Advertisement