പാലക്കാട് നിന്ന് രണ്ടുവര്‍ഷം മുമ്പ് കാണാതായ 14കാരിയെ കണ്ടെത്തി; കണ്ടെത്തിയത് നാലുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം മധുരയില്‍ നിന്ന്
Kerala News
പാലക്കാട് നിന്ന് രണ്ടുവര്‍ഷം മുമ്പ് കാണാതായ 14കാരിയെ കണ്ടെത്തി; കണ്ടെത്തിയത് നാലുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം മധുരയില്‍ നിന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th June 2021, 2:22 pm

പാലക്കാട്: രണ്ട് വര്‍ഷം മുമ്പ് പാലക്കാട് കൊഴിഞ്ഞാംപാറയില്‍ നിന്ന് കാണാതായ പതിനാലുവയസുകാരിയെ പൊലീസ് കണ്ടെത്തി.

നാലുമാസം പ്രായമുള്ള കുഞ്ഞിനൊപ്പം തമിഴ്നാട് മധുരയിലെ വാടക വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

കൂടെ താമസിച്ച യുവാവിനെ പിടികൂടാനായിട്ടില്ല. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

2019ല്‍ ബന്ധുക്കളില്‍ ചിലരുടെ അറിവോടെ യുവാവിനൊപ്പം വീട് വിട്ടിറങ്ങുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്.

മധുരയില്‍ താമസമാക്കിയ യുവാവും പെണ്‍കുട്ടിയും ഭാര്യഭര്‍ത്താക്കന്മാരായിട്ടായിരുന്നു കഴിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയില്‍ കുട്ടിയെ കണ്ടെത്താന്‍ ആദ്യം ലോക്കല്‍ പൊലീസിന് കഴിഞ്ഞില്ല.

തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ യുവാവിന് എതിരെ ചുമത്താന്‍ സാധ്യതയുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

14-year-old girl found missing from Palakkad two years ago; Found with a four-month-old baby from Madurai