എഡിറ്റര്‍
എഡിറ്റര്‍
ജിദ്ദയില്‍ 13 ടണ്‍ പഴകിയ ഇറച്ചി പിടിച്ചെടുത്തു
എഡിറ്റര്‍
Thursday 26th February 2015 8:20pm

saudi-1

ജിദ്ദ: ഫുഡ് ഇന്‍സ്‌പെക്ടര്‍ 13 ടണ്‍ പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തതായി മുനിസിപ്പാലിറ്റി അറിയിച്ചു. നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന മറ്റ് ആഹാരസാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്ന് അവര്‍ പരഞ്ഞു. ബാഗ്ദാദിയ ജില്ലയിലെ റെസിഡന്‍ഷ്യല്‍ വില്ലയില്‍ നിന്നാണ് ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നത്.

സംശയകരമായ കാര്യങ്ങള്‍ വീട്ടില്‍ നടക്കുന്നുണ്ടെന്ന വിവരം ഭക്ഷ്യവകുപ്പില്‍ നിന്നും വില്ലയുടെ ഉടമയില്‍ നിന്നും ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇന്‍സ്‌പെക്ടര്‍ വില്ല നിരീക്ഷിക്കുന്നുണ്ടായിരുന്നെന്നും അതിന് ശേഷമാണ് മറ്റു ഉദ്യോഗസ്ഥര്‍ക്കൊപ്പം വീട്ടില്‍ പരിശോധനയ്ക്കായി എത്തിയതെന്ന് മാര്‍ക്കറ്റിങ് കണ്‍ട്രോള്‍ ജനറല്‍ മാനേജരായ ബഷീര്‍ ബിന്‍ മുസ്തഫ അബു നജം പറഞ്ഞു.

‘ഭക്ഷ്യവസ്തുക്കള്‍ അനധികൃതമായി ശേഖരിച്ചു, വില്‍പ്പന നടത്തി എന്നിവയുള്‍പ്പെടെ വില്ല നിയമവിരുദ്ധമായി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്കുള്ള താമസസ്ഥലമായും വില്ല ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല വൃത്തിഹീനമായ സാഹചര്യത്തിലാണ് വീട് ഉണ്ടായിരുന്നത്.’ അദ്ദേഹം പറഞ്ഞു.

Advertisement