എഡിറ്റര്‍
എഡിറ്റര്‍
ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ വര്‍ഷം മരിച്ചത് 1250 കുട്ടികളെന്ന് പ്രിന്‍സിപ്പല്‍
എഡിറ്റര്‍
Thursday 31st August 2017 9:19am

ലക്‌നൗ: യു.പിയിലെ ഗോരഖ്പൂരിലുള്ള ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം മരിച്ചത് 1250 കുട്ടികളെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പി.കെ സിങ്. ഈ വര്‍ഷം ജനുവരിമുതലുള്ള കണക്കാണിത്.

ആഗസ്റ്റില്‍ മാത്രം 290 കുട്ടികളാണ് ഇവിടെ മരിച്ചതെന്നാണ് പി.ടി.ഐ തിങ്കളാഴ്ച റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ 213 കുട്ടികളും നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലായിരുന്നു മരണപ്പെട്ടത്. 77 മരണങ്ങള്‍ എന്‍സിഫാലിറ്റിസ് വാര്‍ഡിലുമാണ്.

മഞ്ഞപ്പിത്തം, അണുബാധ, മാസംതികയാതെയുള്ള പ്രസവം, എന്‍സെഫാലിറ്റിസ് എന്നീ രോഗങ്ങള്‍ ബാധിച്ച കുട്ടികളെ അവസാന ഘട്ടത്തിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് സിങ് പറയുന്നത്.

‘ രോഗികളെ കുറേ നേരത്തെ എത്തിച്ചിരുന്നെങ്കില്‍ പലരെയും രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നു.’ എന്നാണ് അദ്ദേഹം പറയുന്നത്.


Also Read:ഹാദിയയുടെ വീട്ടില്‍ സ്ത്രീകളുടെ പ്രതിഷേധം: തന്നെ രക്ഷിക്കൂവെന്ന് ജനലിലൂടെ ഹാദിയ- വീഡിയോ കാണാം


അതിനിടെ ഗോരഖ്പൂരില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരെന്നാരോപിച്ച് ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലെയും ഭാര്യയെയും പ്രത്യേക അന്വേഷണസംഘം ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവെ കാണ്‍പൂരില്‍ വെച്ചാണ് ഡോക്ടര്‍ രാജീവ് മിശ്രയെയും ഭാര്യ ഡോക്ടര്‍ പൂര്‍ണിമ ശുക്ഷയെയും അറസ്റ്റുചെയ്തത്.

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന് പിന്നാലെ രാജീവ് മിശ്രയും ഭാര്യയും ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെ എഫ്.ഐ.ആറഉം റജിസ്റ്റര്‍ ചെയ്തു.

അഴിമതി, കെടുകാര്യസ്ഥത എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഓക്സിജന്‍ വിതരണ കമ്പനിയായ പുഷ്പാ സെല്‍സ് എം.ഡിയെയും പ്രതിചേര്‍ത്തിട്ടുണ്ട്.

Advertisement