Administrator
Administrator
കൊ­ട്­കാ­യ് ഗ്രാമം പാ­ക് സൈന്യം വ­ള­ഞ്ഞു; 79 മരണം
Administrator
Tuesday 20th October 2009 9:30am

hakkemullaഇസ്‌­ലാമാബാദ്: പാകിസ്താനിലെ തെക്കന്‍ വസീറിസ്താനില്‍ തീ­വ്ര­വാ­ദി­കള്‍­ക്കെ­തി­രെ മു­ന്നേ­റ്റം തു­ട­രു­ന്ന സൈന്യം തെ­ഹ്‌­രി­ക് ഇ താ­ലി­ബാ­ന്റെ ശ­ക്തി കേ­ന്ദ്രമായ കൊട്കായി ഗ്രാമം വ­ളഞ്ഞു. തെഹ്‌­രിക്­ ഇ­ താലിബാന്‍ തലവന്‍ ഹക്കി­മുല്ല മെഹ്‌­സൂദിന്റെ ജന്മദേ­ശ­മാ­ണ് കൊ­ട്­കാ­യ് ഗ്രാ­മം. തീ­വ്ര­വാ­ദി­കള്‍­ക്കെ­തി­രെ മൂ­ന്ന് ദി­വ­സ­മാ­യി തു­ട­രു­ന്ന ക­ര­യാ­ക്ര­മ­ണ­ത്തില്‍ ഇ­തു­വ­രെ 79 തീ­വ്ര­വാ­ദി­കള്‍ കൊല്ല­പ്പെ­ട്ട­താ­യാ­ണ് റി­പ്പോര്‍ട്ട്. ഒമ്പ­ത് സൈ­നി­കരും മ­രി­ച്ചി­ട്ടു­ണ്ട്.

റഹ് ഇ നിജാത് (മോചനത്തിലേക്കുള്ള പാത) എന്നു പേരിട്ട സൈനിക നടപടിയുടെ ഭാഗമായി വസീറിസ്ഥാന്റെ തെക്കു-കിഴക്കും തെക്കു-പടിഞ്ഞാറും നിന്നായി രണ്ടു വ്യൂഹമായാണു സൈനിക നീക്കം. രണ്ടു ദിശയിലും 12 മുതല്‍ 15 വരെ കിലോമീറ്റര്‍ സൈന്യം മുന്നേറിയിട്ടുണ്ട്. താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാനിലേക്കു രക്ഷപ്പെടുന്നതു തടയാന്‍ വസീറിസ്ഥാന്റെ വടക്കന്‍പാതകള്‍ സൈന്യം അടച്ചു.

അ­തേ­സമ­യം വ­ട­ക്കന്‍ വ­സീ­റി­സ്ഥാ­നില്‍ തീ­വ്ര­വാ­ദിക­ളെ തു­ര­ത്തു­ന്ന­തി­നാ­യി പാ­ക് സൈനി­ക മേ­ധാ­വി അ­ഷ്­ഫാ­ഖ് പര്‍­വെ­സ് ഖ­യാ­നി മെ­ഹ്‌­സൂ­ദ് ഗോ­ത്ര­ക്കാ­രു­ടെ പിന്തു­ണ തേടി. ഇ­തു സം­ബ­ന്ധി­ച്ച് ഗോ­ത്ര­ത്ത­ല­വന്‍­മാര്‍­ക്ക് സൈന്യം ക­ത്ത­യ­ച്ചി­ട്ടുണ്ട്. സൈനി­ക ന­ടപ­ടി മെ­ഹ്‌­സൂ­ദ് വി­ഭാ­ഗ­ങ്ങള്‍­ക്കെ­തി­രെ­യ­ല്ലെ­ന്നും അവ­രെ അ­റി­യി­ച്ചി­ട്ടുണ്ട്. താ­ഴ്‌വ­ര­യി­ലെ ദേ­ശസ്‌­നേ­ഹ­മു­ള്ള ജ­ന­ത­യെ­ന്നാ­ണ് മെ­ഹ്‌­സൂ­ദിക­ളെ സൈന്യം വി­ശേ­ഷി­പ്പി­ച്ച­ത്. താ­ഴ്‌വ­ര­യില്‍ സ­മാ­ധാ­നം തി­രി­കെ കൊ­ണ്ട് വ­രാ­ന്‍ മെ­ഹ്‌­സൂ­ദി­കള്‍­ക്ക് ല­ഭി­ച്ച അ­വ­സ­ര­മാ­ണി­തെന്നും ക­ത്തില്‍ ചൂ­ണ്ടി­ക്കാ­ട്ടി­യി­ട്ടു­ണ്ട്.

ചാവേറാ ക്രമണങ്ങളുടെ സൂത്രധാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഖാരി ഹുസൈന്റെയും ജന്മനാ­ടാണ് കൊട്കായി. ഇ­വി­ടം നി­യ­ന്ത്ര­ണ­ത്തി­ലാ­ക്കാന്‍ കഴിഞ്ഞാല്‍ സൈനികനടപടിയുടെ സുപ്രധാനഘട്ടം പൂര്‍ത്തിയാവും. കരയാക്രമണത്തിന്റെ മുഖ്യലക്ഷ്യം താലിബാന്‍ നേതാക്കളാണെന്ന് സൈനിക വക്താവ് മേജര്‍ ജനറല്‍ അത്തര്‍ അബാസ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. താലിബാന്‍ നിയന്ത്രിത പ്രദേശങ്ങളുടെ 15 കിലോമീറ്ററോളം ഉള്ളിലേക്ക് സൈന്യം പ്രവേശിച്ചിട്ടുണ്ട്.

സൈനി­ക പാ­ത­യില്‍ കുഴിബോംബുകളും അത്യാധുനിക സ്‌ഫോടക ഉപകരണങ്ങളും നിറ­ഞ്ഞ് തീ­വ്ര­വാ­ദി­കള്‍ പ്രതി­രോ­ധം തീര്‍­ക്കു­ന്നു­ണ്ട്. ഇ­വ നീ­ക്കം ചെ­യ്യുന്ന­ത് കൊ­ണ്ടാ­ണ് സൈനി­ക ന­ട­പ­ടി­ക്ക് വേ­ഗ­ത കു­റ­യു­ന്ന­തെ­ന്ന് മേ­ധാ­വി­കള്‍ പ­റഞ്ഞു. ആയിരത്തോളം ഉസ്‌ബെക് തീവ്രവാദികളും ഏതാനും അല്‍ ഖായിദ ഭീകരരുമടക്കം പതിനായിരത്തോളം പേ­രു­ണ്ടെന്ന് കണക്കാക്കുന്ന താലിബാന്‍ പടക്കെതിരെ 28,000 പാക്ക് സൈനികരാണു യുദ്ധമുഖത്തുള്ളത്.

മേഖലയില്‍ അഞ്ചിടങ്ങളില്‍ സൈന്യം ചെക്ക്‌­പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. അഫ്ഗാ­നിസ്ഥാനിലേക്കു വഴി തുറക്കുന്ന തന്ത്രപ്രധാന മലനിരയായ ഹുംഗാല്‍മലിന്റെ നിയന്ത്രണം സൈന്യത്തിനു കീഴിലായി. ഭീകരര്‍ക്ക് അഫ്ഗാ­നിസ്ഥാനില്‍നിന്ന് കൂടുതല്‍ സഹായം ലഭ്യമാവുന്നത് ഇതു­വ­ഴി­യാണ്.

തെക്കന്‍ വസീരിസ്താനിലെ മുഖ്യ പട്ടണമായ വാനയിലും ഷെര്‍വാംഗി മേഖലയിലും കടുത്ത പോരാട്ടം തുടരുകയാണ്. മകീന്‍, നവാസ്‌­കോട്ട്, സ്പിന്‍കമാര്‍, ഖയ്‌­സോറ എന്നിവിടങ്ങളില്‍ വ്യോമസേന ബോംബാക്രമണം നടത്തി. പ്രദേശത്തെ വാര്‍ത്താവിനിമയബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ ആള്‍നാശം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.
ഒ­ക്ടോ­ബര്‍ 20 2009

Advertisement