എഡിറ്റര്‍
എഡിറ്റര്‍
111 കിമീ മൈലേജുള്ള കാര്‍
എഡിറ്റര്‍
Thursday 14th March 2013 3:23pm

ലീറ്ററിനു 111 കിമീ മൈലേജുള്ള കാര്‍ ! കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്നു തോന്നാമെങ്കിലും സംഗതി യാഥാര്‍ഥ്യമാണ്. ഫോക്‌സ് വാഗന്‍ എക്‌സ് എല്‍ വണ്‍ എന്ന ഹൈബ്രിഡ് കാറിനാണ് ആരുടെയും കണ്ണുതള്ളിക്കുന്ന മൈലേജ്.

Ads By Google

കഴിഞ്ഞ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ കണ്‍സപ്റ്റായി എത്തിയ എക്‌സ് എല്‍ വണ്ണിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ഇത്തവണ ജനീവയില്‍ ജര്‍മന്‍ കമ്പനി അവതരിപ്പിച്ചത്. 47 ബിഎച്ച്പി കരുത്തുള്ള 880 സിസി ഡീസല്‍ എന്‍ജിനും 27 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറും അടങ്ങുന്നതാണ് എക്‌സ് എല്‍ വണ്ണിന്റെ പവര്‍ ട്രെയിന്‍.

ലിതിയം അയോണ്‍ ബാറ്ററിയില്‍ സംഭരിച്ച ഊര്‍ജ്ജം ഉപയോഗിച്ചാണ് ഇലക്ട്രിക് മോട്ടോറിന്റെ പ്രവര്‍ത്തനം. ഏഴു സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള കാറിന് മണിക്കൂറില്‍ 160 കിമീ വരെ വേഗമെടുക്കാനാവും. പൂജ്യത്തില്‍ നിന്ന് 100 കിമീ വേഗത്തിലെത്താന്‍ വേണ്ടത് 12.7 സെക്കന്‍ഡ്. ബാറ്ററിയില്‍ മാത്രം 50 കിമീ ദൂരം ഓടും.

ഫോക്‌സ് വാഗന്‍ പോളോയ്‌ക്കൊപ്പം വലുപ്പമുള്ള കാറില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം. കാഴ്ചയില്‍ ബാറ്റ് മാന്‍ സിനിമയിലെ കാറിന്റെ ചെറുപതിപ്പായി തോന്നും. മുന്തിയ സ്‌പോര്‍ട്‌സ് കാറുകളുടെ പോലെ മുകളിലേക്കുയര്‍ത്താവുന്നതരം, ബട്ടര്‍ ഫ്‌ലൈ ഡോറുകളാണിതിന്.

എഫ് വണ്‍ കാറുകളുടെ തരം ഭാരം കുറഞ്ഞതും എന്നാല്‍ ബലവത്തായതുമായ ബോഡി ഘടകങ്ങള്‍ ഉപയോഗിക്കുന്ന കാറിന്  795 കിലോഗ്രാമേയുള്ളൂ ഭാരം. വായു പ്രതിരോധം കുറയ്ക്കുന്നതിനായി പിന്നിലെ ചക്രങ്ങള്‍ മറച്ചുവച്ചിരിക്കുന്നു.

തുടക്കത്തില്‍ പരിമിതമായ എണ്ണം നിര്‍മിക്കുന്ന കാറിന്റെ വിലവിവരം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Autobeatz

Advertisement