എഡിറ്റര്‍
എഡിറ്റര്‍
നോട്ട് നിരോധനമെന്ന അഴിമതിക്ക് പകരം കൊടുക്കേണ്ടി വന്നത് 104 പേരുടെ ജീവന്‍; മോദിക്കെതിരെ ആഞ്ഞടിച്ച് രണ്‍ദീപ് സുര്‍ജേവാല
എഡിറ്റര്‍
Thursday 31st August 2017 9:53am

ന്യൂദല്‍ഹി: കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നിരോധനത്തിന് പിന്നാലെ 99 ശതമാനം കറന്‍സികളും തിരിച്ചെത്തിയെന്ന ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല.

നോട്ട് നിരോധനം കൊണ്ട് ഒന്നും നേടിയില്ലെന്ന് മാത്രമല്ല 104 പേരുടെ ജീവനെടുത്ത ഒരു ദുരന്തമായി അത് മാറിയെന്ന് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.

മോദിയുടെ അഴിമതിക്ക് പകരം നല്‍കേണ്ടി വന്നത് ഒന്നുമറിയാത്ത നിരപരാധികളായ സാധാരണക്കാരുടെ ജീവനാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. നോട്ട് നിരോധനം ആര്‍.ബി.ഐയുടെ പരിശുദ്ധിക്കേറ്റ പ്രഹരം മാത്രമല്ല വിദേശരാജ്യങ്ങളില്‍ പോലും ഇന്ത്യയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണെന്നും അതുകൊണ്ട് പ്രധാനമന്ത്രി ഇന്ത്യന്‍ ജനതയോട് മാപ്പുപറഞ്ഞേ തീരുവെന്നും അദ്ദേഹം പറഞ്ഞു.


Dont Miss വിവാഹബന്ധം ഒഴിയാന്‍ അമൃതാനന്ദമയി നിര്‍ദേശിച്ചു; ബന്ധം ഒഴിയാന്‍ തയ്യാറാവാതിരുന്ന യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം


നോട്ടുനിരോധിച്ചുകൊണ്ട് നിരവധി ജീവനുകളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും തകര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പു പറയണമെന്നാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചുകൊണ്ട് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ അഴിച്ചുവിട്ട പ്രധാനമന്ത്രി മാപ്പു മാപ്പുപറഞ്ഞേതീരൂവെന്നും ാജ്യത്തിനുമേല്‍ നടത്തിയ തട്ടിപ്പായിരുന്നു നോട്ടുനിരോധനമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

‘99% നോട്ടുകളും നിയപരമായി മാറ്റിയെടുക്കപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയായിരുന്നോ നോട്ടുനിരോധനം കൊണ്ടുവന്നത്? 16,000 കോടിയാണ് ആര്‍.ബി.ഐയ്ക്ക് ലഭിച്ചത്. എന്നാല്‍ പുതിയ നോട്ടുകള്‍ പ്രിന്റു ചെയ്തപ്പോള്‍ 21,000 കോടി നഷ്ടമുണ്ടായി.’ എന്നായിരുന്നു പി. ചിദംബരത്തിന്റെ പരിഹാസം. ഈ സാമ്പത്തിക വിദഗ്ധന്‍ നോബേല്‍ പുരസ്‌കാരം അര്‍ഹിക്കുന്നെന്നും ചിദംബരം പരിഹസിച്ചു.

Advertisement