വരുന്നു.. 10.30 എ.എം. ലോക്കല്‍ കോള്‍
Movie Day
വരുന്നു.. 10.30 എ.എം. ലോക്കല്‍ കോള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 21st November 2012, 12:52 pm

പ്രിയ ലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ മനു സുധാകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 10.30 എ എം, ലോക്കല്‍ കോള്‍. നിഷാന്‍, മൃദുല മുരളി, കൈലാഷ്, ശ്രിത ശിവദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 10.30 എ.എം ലോക്കല്‍ കോള്‍.[]

ആല്‍ബിയുടെയും ആനിന്റെയും ഹൃദയസ്പര്‍ശിയായ ദാമ്പത്യത്തിന്റെ കഥയാണ് 10.30 എ.എം ലോക്കല്‍ കോള്‍ പറയുന്നത്. ആല്‍ബി കാര്‍ ഷോറൂമിലെ മാനേജരാണ്. ഭാര്യയായ ആന്‍ റേഡിയോ ജോക്കിയാണ്. സന്തോഷത്തോടെ കഴിയുന്ന കുടുംബമാണ് ഇവരുടേത്.

ഇതേ നഗരത്തിലുള്ള മറ്റൊരു ദമ്പതികളാണ് നിമ്മിയും വിഷ്ണുവും. മറ്റുള്ളവര്‍ അസൂയയോടെ നോക്കുന്ന ഇവരുടെ ദാമ്പത്യ ജീവിതത്തിലേയ്ക്കും ഒരാള്‍ കടന്നു വരുകയാണ്. ഈ അജ്ഞാതന്റെ കടന്നുവരവ് നിമ്മിയേയും വിഷ്ണുവിനെയും മാത്രമല്ല, ആല്‍ബി- ആന്‍ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഒരു ഫോണ്‍ കോള്‍ ജീവിതത്തെ തകിടം മറിക്കുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് മനു സുധാകര്‍ ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

ലാല്‍, കൃഷ്ണ, അനൂപ് ചന്ദ്രന്‍, മന്‍രാജ്, പി. കെ. നായര്‍, ജെന്നിഫര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നവാഗതനായ അരുണ്‍ ലാലാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ക്രിഷ് കൈമള്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദ് എഴുതിയ വരി കള്‍ക്ക് ഈണം പകരുന്നത് ഗോപി സുന്ദര്‍ ആണ്. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പ്രിയ പിള്ളയാണ് ചിത്രം നിര്‍മിക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാധേശ്യാം, കല- ബോബന്‍, മേക്കപ്പ് – സജി കൊരട്ടി, വസ്ത്രാലങ്കാരം – ഷിബു പരമേശ്വരന്‍, സ്റ്റില്‍സ് – ഷജില്‍ ഒബ്‌സ്‌ക്യൂറ, പരസ്യ കല- പ്രമേഷ് പ്രഭാകര്‍, എഡിറ്റര്‍ – ഡോണ്‍ മാക്‌സ്, അസോസിയേറ്റ് ഡയറക്ടര്‍ – എ. ആര്‍. ബിനു രാജ്, സംവിധാന സഹായികള്‍- വിനോദ് വിക്രം, വിപിന്‍, മഹേഷ് മിത്ര.