എഡിറ്റര്‍
എഡിറ്റര്‍
സ്വന്തം മക്കളുടെ മുന്നില്‍ വെച്ച് ഒന്നര വയസുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
എഡിറ്റര്‍
Friday 3rd November 2017 8:39pm

 

ന്യൂദല്‍ഹി: സ്വന്തം മക്കളുടെ മുന്നില്‍ വെച്ച ഒന്നര വയസുകാരിയെ പീഡിപ്പിച്ച 33 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാജ്യതലസ്ഥാനത്തായിരുന്നു പിഞ്ചു കുട്ടിയെ യുവാവ് ക്രൂരതക്കിരയാക്കിയത്.


Also Read: ‘നിന്റെ ഡിജിറ്റല്‍ ഇന്ത്യ മോദിയെ കാണിക്ക്’; ഫോണില്‍ ആര്‍.സി ബുക്ക് കാണിച്ചതിന് യോഗി പൊലീസിന്റെ അസഭ്യവും 5900 പിഴയും


മക്കളോടൊപ്പം കളിക്കാന്‍ വന്ന അയല്‍വാസിയായ ഒന്നര വയസുകാരിയെയാണ് യുവാവ് പീഡിപ്പിച്ചത്. യുവാവിന്റെ നാലു വയസുള്ള മകന്റെയും രണ്ടു വയസുകാരിയായ മകളോടുമൊത്ത് കളിക്കാനാണ് അയല്‍വാസിയായ ഒന്നര വയസുകാരി വന്നത്.

എന്നാല്‍ യുവാവിന്റെ ഭാര്യ വീടിന്റെ ടെറസിലേക്ക് പോയ സമയത്ത് മക്കളുടെ മുന്നിലിട്ട് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ രഹസ്യഭാഗത്ത് മുറിവേറ്റതായി കുട്ടിയുടെ അമ്മ കണ്ടെത്തുകയായിരുന്നു ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായി കണ്ടെത്തിയത്.


Dont Miss: മൂന്ന് മണിക്കൂറോളം തുടര്‍ച്ചയായി കൂട്ടബലാത്സംഗം; നടപടിയെടുക്കാന്‍ പൊലീസ് മടി കാണിച്ചപ്പോള്‍ പ്രതികളെ ഓടിച്ചിട്ട് പിടിച്ച് സ്റ്റേഷനിലെത്തിച്ച് 19 കാരി


പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ ദല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മലിവാള്‍ ആശുപത്രിയിലെത്തി ചികിത്സയിലിരിക്കുന്ന കുട്ടിയെ കാണുമെന്നും അറിയിച്ചു.

Advertisement