എഡിറ്റര്‍
എഡിറ്റര്‍
കണക്കിലെ കുരുക്കഴിക്കാം സമ്പന്നനാവാം
എഡിറ്റര്‍
Wednesday 5th June 2013 5:29pm

maths-magic..

വാഷിങ്ങ്ടണ്‍: പെട്ടെന്ന് സാമ്പന്നരാവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ജോലി ചെയ്ത് ബുദ്ധിമുട്ടുകയോ, മറ്റ് മോഷണ ശ്രമങ്ങള്‍ നടത്തുകയോ ചെയ്യണ്ട. കണക്കിലെ ഈ പരീക്ഷണത്തില്‍ വിജയിച്ചാല്‍ മാത്രം മതി.
Ads By Google

കണക്കിലെ ഈ കുരുക്കഴിച്ചാല്‍ കിട്ടുന്ന പ്രതിഫല മെത്രയാണെന്നോ, അഞ്ച് കോടി രൂപ. അമേരിക്കയിലെ വാഷിങ്ടണിലുള്ള ഒരു കോടീശ്വരനാണ് ഈ ഭീമന്‍ പ്രതിഫലം പ്രഖ്യാപിച്ചത്.

ആന്‍ഡ്രൂ ബീല്‍ 1993ല്‍ രൂപപ്പെടുത്തിയ കണക്കിലെ കുരുക്കഴിക്കാനാണ് അമേരിക്കന്‍ മാത്തമറ്റിക്കല്‍ സോസൈറ്റി 5.64 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചത്. ഡി ‘ആന്‍ഡ്രു’ ആന്‍ഡി ബീല്‍ എന്ന് പേരിട്ടിരിക്കുന്ന സമ്മാനം സംഖ്യാസിദ്ധാന്തങ്ങളില്‍ അതീവ താല്‍പര്യമുള്ള ഒരു ബാങ്കറാണ് നല്‍കുന്നത്.

ബീല്‍ സിദ്ധാന്തത്തിന്റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ഫെര്‍മാറ്റ് ലാസ്റ്റ് തിയറം 1990ല്‍ നിര്‍വചിക്കപ്പെട്ടിരുന്നു. ആന്‍ഡ്രു വില്‍സും റിച്ചാര്‍ഡ് ടെയ്‌ലറും ചേര്‍ന്നാണ് ഈ കുരുക്കഴിച്ചത്.

കണക്കിലെ പണ്ഡിതരും, ബുദ്ധിജീവികളും നിരന്തരം ശ്രമിച്ചിട്ടും നടക്കാതെ പോയ സാഹചര്യത്തിലാണ് ഇത്രയും വലിയ തുക പ്രതിഫലമായി നല്‍കാന്‍  തീരുമാനിച്ചത്.

2000ല്‍ ക്ലേ മാത്തമറ്റിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഇത്തരത്തിലുള്ള ഏഴ് സംഖ്യസിദ്ധാന്തങ്ങളാണ് പ്രഖ്യാപിച്ചത്. കുരുക്കഴിച്ചാല്‍ കോടിക്കണക്കിന് രൂപ ലഭിക്കുന്ന ഇവരെ മില്യനിയം പ്രോബ്ലംസ്? എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ആന്‍ഡി ബീല്‍ 1997ലാണ് ഈ കണക്കിന്റെ കുരുക്കഴിക്കാന്‍ സമ്മാനം പ്രഖ്യാപിച്ചത്. എന്നാല്‍ ഇത്ര കാലത്തിനിടയിലും അത് നിര്‍വചിക്കപ്പെട്ടില്ല. കണക്കിലുള്ള തന്റെ താല്‍പര്യങ്ങളാണ് ഇങ്ങനെയൊരു സമ്മാനം നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കണക്കില്‍ താല്‍പര്യമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതും തന്റെ താല്‍പര്യമാണെന്ന് ആന്‍ഡി ബീല്‍ പറഞ്ഞു.
maths-logic

 

Advertisement