ജമ്മുവില്‍ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു; 26 പേര്‍ക്ക് പരിക്ക്
Blast
ജമ്മുവില്‍ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു; 26 പേര്‍ക്ക് പരിക്ക്
ന്യൂസ് ഡെസ്‌ക്
Thursday, 7th March 2019, 4:21 pm

ജമ്മു: ജമ്മുവില്‍ ബസ് സ്റ്റാന്‍ഡിലുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനടിയില്‍ നിന്നാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടക്കുന്ന സമയത്ത് ബസില്‍ ആളുണ്ടായിരുന്നോയെന്ന് വ്യക്തമല്ല.

ഹര്‍ദ്വാറില്‍ നിന്നുള്ള ഷരീഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവ സമയത്ത് കൂടുതല്‍ ആളുകള്‍ ഇല്ലാത്തതിനാലാണ് അപകടം കുറഞ്ഞത്.

കഴിഞ്ഞ മെയ് മുതല്‍ ഈ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. സംഭവത്തെ കുറിച്ച് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യാനായി 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫെബ്രുവരി 14ന് പുല്‍വാമയില്‍ ആക്രമണമുണ്ടായതിന് ശേഷം ജമ്മു കശ്മീരിലുണ്ടായ ആദ്യ ഗ്രനേഡ് ആക്രമണമാണിത്.