എഡിറ്റര്‍
എഡിറ്റര്‍
വി.ഐ.പിക്ക് വഴിയൊരുക്കുന്നതിനായി ദല്‍ഹിയില്‍ ആംബുലന്‍സ് തടഞ്ഞു; മുറിവേറ്റ കുട്ടിയുമായി ആംബുലന്‍സ് റോഡില്‍
എഡിറ്റര്‍
Wednesday 5th April 2017 10:43am

 

ന്യൂദല്‍ഹി: വി.ഐ.പിക്ക് കടന്നു പോകുന്നതിനായി ദല്‍ഹിയില്‍ പൊലിസ് ആംബുലന്‍സ് തടഞ്ഞുവെച്ചു. ദല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് സമീപം ശനിയാഴ്ചയായിരുന്നു പരുക്കേറ്റ കുട്ടിയുമായി വരുന്ന ആംബുലന്‍സ് പൊലീസ് തടഞ്ഞത്. സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് വാര്‍ത്ത പുറത്തറിയുന്നത്.


Also read ഡി.ജി.പി ആസ്ഥാനത്ത് പൊലീസ് അതിക്രമം: ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് റോഡില്‍ വലിച്ചിഴച്ചു


ഗതാഗതം തടഞ്ഞുകൊണ്ട് റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് നിലയുറപ്പിച്ച പൊലീസിനു പിന്നില്‍ ആംബുലന്‍സ് നിര്‍ത്തിയിട്ട വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. വാഹനം കടത്തിവിടാനായി ആളുകള്‍ പൊലീസിനോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

മലേഷ്യന്‍ പ്രധാനമന്ത്രിക്ക് കടന്നു പോകുവാനായായിരുന്നു പൊലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നത്. കുട്ടിയുടെ ജീവനേക്കാള്‍ വില വി.ഐ.പികളുടെ യാത്രയ്ക്കാണോയെന്ന് പൊലീസിനോട് ആളുകള്‍ ചോദിക്കുന്നതും വീഡിയോയിലുണ്ട്.


Dont miss ‘ജെയ്റ്റ്‌ലിക്ക് എന്റെ ചോദ്യങ്ങളെ ഭയമാണ്; അതാണ് കെജ്‌രിവാളിനെതിരായ ഈ കുത്തിപ്പൊക്കലുകള്‍ക്കു പിന്നില്‍’: രൂക്ഷവിമര്‍ശനവുമായി രാംജഠ് മലാനി 


പ്രോട്ടോക്കോള്‍ പ്രകാരമാണ് തങ്ങള്‍ പെരുമാറിയതെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. ഏതാനം മിനുട്ടുകള്‍ മാത്രമാണ് വാഹനം തടഞ്ഞതെന്നും പൊലീസ് പ്രതികരിച്ചു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളാരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

വീഡിയോ

Advertisement