എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ രണ്ടുപോലീസുകാരെ വെടിവെച്ചുകൊന്നു
എഡിറ്റര്‍
Thursday 19th November 2015 10:24am

murder-largeജിദ്ദ: സൗദിയില്‍ രണ്ട് പോലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തി. സൗദി ഈസ്റ്റ് പ്രവിശ്യയിലാണ് സംഭവം.

ഷിയാ വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലത്താണ് സംഭവം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഗള്‍ഫ് കോസ്റ്റിലെ ക്വാതിഫ് മേഖലയിലെ സെയ്ഹാത് ഫാമിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്.

സംഭവത്തില്‍ ആരേയും പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പോലസ് ആഭ്യന്തരമന്ത്രാലയത്തിലെ വക്താവ് അറിയിച്ചു.

Advertisement