Administrator
Administrator
നെഹ്‌റു കപ്പ്: ഇന്ത്യ വീണ്ടും
Administrator
Monday 31st August 2009 11:03pm

nehru-cup-rwന്യൂഡല്‍ഹി: ഗോളി സുബ്രതോ പാലിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ നെഹ്‌റു കപ്പ് ഫുട്‌ബോള്‍ കിരീടം വീണ്ടും ഇന്ത്യക്ക്. സിറയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-5ന് കീഴ്‌പ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. നിശ്ചിത സമയത്ത് ഗോള്‍ നേടാത്തതിനെ തുടര്‍ന്ന് കളി അധിക സമയത്തേക്ക് നീട്ടി. അധിക സമയത്ത് ഇരു ടീമും ഓരോ ഗോള്‍ നേടിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മല്‍സരം നീണ്ടത്. ഗോളി സുബ്രതോ പാല്‍ ഇന്ത്യയുടെ രക്ഷകനായി.

മത്സരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഉത്കണ്ഠയുടെതായിരുന്നു. ആദ്യമിനിറ്റില്‍ തന്നെ ബുട്ടിയയുടെ മുന്നേറ്റത്തോടെയായിരുന്നു കളി ചൂടു പിടിച്ചത്. പിന്നീട് ഇരു ടീമും ആക്രമണ പ്രത്യാക്രമണവുമായി മുന്നേറി. കളിയിലുടനീളം ഗോളി സുബ്രതോ പാല്‍ മികവ് നിലനിര്‍ത്തി.

ഗോളുകള്‍ പിറക്കാത്തതിനാല്‍ അധിക സമയം നല്‍കി. റെനഡി സിങ്ങിനെ ഇറക്കിയ ഹൂട്ടന്റെ തന്ത്രം 114 ാം മിനിറ്റില്‍ ഗോളായി മാറി. റെനഡി എടുത്ത ഫ്രീകിക്ക് വലയില്‍ വീണു. പക്ഷേ ഈ ആവേശത്തിന്റെ അലയടങ്ങും മുമ്പേ സിറിയ തിരിച്ചടിച്ചു. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത അലി ദേയ്ബ് സിറയക്ക് സമനില നേടക്കൊടുത്തു. 122ാം മിനിറ്റിലായിരുന്നു ഇത്. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ട് . സിറിയയുടെ മൂന്നു ഷോട്ടുകള്‍ തട്ടിയകറ്റി ഗോളി സുബ്രതോപാല്‍ ഇന്ത്യയെ കിരീടമണിയിച്ചു. 2007ലും സിറിയയെ തോല്‍പിച്ചാണ് ഇന്ത്യ ജേതാക്കളായത്.

Advertisement