Administrator
Administrator
സിറിയക് ജോസഫിനെതിരെ ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി
Administrator
Friday 28th August 2009 5:36pm

cyriacjoseph-rw2കോഴിക്കോട്: സിസ്റ്റര്‍ അഭയകേസില്‍ ഇടപെട്ടതിന്റെ പേരില്‍ സുപ്രീംകോടതി ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി.ആറിനെതിരെ 180 പേരാണ് പ്രമേയത്തെ അനുകൂലിച്ചത്. സിറിയക് ജോസഫ് ബങ്കലൂരുവിലെ ഫോറന്‍സിക് ലാബ് സന്ദര്‍ശിച്ച് അഭയകേസ് പ്രതികളുടെ നാര്‍ക്കോ പരിശോധനാ ഫലം അടങ്ങുന്ന സിഡികള്‍ വിലയിരുത്തിയതും ഒരു പൊതുപരിപാടിയില്‍ െ്രെകസ്തവ സഭയോടാണ് തന്റെ കൂറെന്ന് പ്രസംഗിച്ചതും ഇന്ത്യന്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബാര്‍ അസോസിയേഷന്‍ പ്രമേയം വിലയിരുത്തി.

ജസ്റ്റിസിന്റെ നിലപാടുകള്‍ ഭരണഘടനക്ക് നിരക്കുന്നതല്ല.പദവിക്ക് നിരക്കാത്ത രീതിയിലാണ് ജ. സിറിയക് ജോസഫിന്റെ പ്രസ്താവനകളും പ്രവര്‍ത്തിയുമെന്ന് പ്രമേയം ആരോപി്ക്കുന്നു. ന്യായാധിപന്‍ എന്ന പദവിയേക്കാള്‍ മതത്തോടും പുരോഹിതന്‍മാരോടും കൂറ് പുലര്‍ത്തുന്നുവെന്നാണ് ജസ്റ്റിസ് പറയുന്നത്. ഈ നിലപാടുകള്‍ നീതിന്യായ വ്യവസ്ഥക്ക് അപമാനമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റസിനെതിരെ അധികൃതര്‍ ഉചിതമായ നടപടി സ്വീകരിക്കണം. ന്യായാധിപന്‍മാര്‍ക്ക് സ്വതന്ത്രമായ ചിന്താഗതിയാണാവശ്യമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.സിറിയക് ജോസഫ് ജുഡീഷ്യറിയുടെ നിലവാരം കളങ്കപ്പെടുത്തിയെന്നും സുപ്രീംകോടതി ഈ വിഷയത്തില്‍ ഇടപെടണമെന്നും അത്‌വരേക്കും നിയമപരമായ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫിനെതിരെ കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പി്ക്കുന്നതിന് നീക്കം നടന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. ചര്‍ച്ച്‌ക്കെടുക്കേണ്ടെന്ന് ഭൂരിപക്ഷഭിപ്രായെത്തെുടര്‍ന്നാണ് പ്രമേയം മാറ്റിവെച്ചിരുന്നത്.

Advertisement