എഡിറ്റര്‍
എഡിറ്റര്‍
‘സമൂഹത്തില്‍, ജീവിതത്തില്‍ സ്ത്രീ ? : ഫ്രണ്ട്‌സ് ഓഫ് ബഹറൈന്‍ പ്രഭാഷണവും കുടുംബസംഗമവും
എഡിറ്റര്‍
Thursday 16th March 2017 3:53pm

ബഹ്‌റൈന്‍: ഫ്രണ്ട്‌സ് ഓഫ് ബഹറിന്‍ വനിതാ വിഭാഗം കുടുംബ സംഗമവും ‘സമൂഹത്തില്‍, ജീവിതത്തില്‍ സ്ത്രീ ?എന്ന വിഷയത്തില്‍ പ്രഭാഷണവും ചര്‍ച്ചയും സംഘടിപ്പിച്ചു.

പ്രസിഡണ്ട് റീന രാജീവിന്റെ അദ്ധൃക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രഷറര്‍ ദീപാ ദിലീഫ് സ്വാഗതം പറഞ്ഞു. സ്പാക് ഡയറക്ടര്‍ ശ്രീമതി ലതാ ഉണ്ണികൃഷ്ണന്‍ ഉത്ഘാടനും മുഖൃ പ്രഭാഷണവും നടത്തി.

ഇന്തൃന്‍ സ്‌കൂള്‍ അദ്ധൃാപിക ശ്രീമതി ശ്രീകല ടീച്ചര്‍ , മിനു അനില്‍, സുജ മോനി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സൈറാ പ്രമോദ് യോഗത്തിന് നന്ദി പറഞ്ഞു. ഫൈസല്‍ എഫ്.എം., ജേൃാതിഷ് പണിക്കര്‍ , ജഗത് കൃഷ്ണകുമാര്‍, എബി തോമസ്സ് എന്നിവര്‍ ചര്‍ച്ചയക്ക് നേതൃത്വം നല്‍കി

തുടര്‍ന്ന് ബിസ്മിയ .ഇ , സുമിത സതീഷ , ജയലക്ഷ്മി, പൂര്‍ണ്ണിമ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. ഷില്‍സ റിലീഷ് , അമധ്യയ് റിലീഷ് , ജേൃാതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ ഗാനസദസ്സ് ഒരുക്കി.

ഷൈജു .കെ, മനോജ് മണികണ്ഠന്‍, കിരീടം ഉണ്ണി, അരുണ്‍ തൈക്കാട്ടില്‍ , അജി ചാക്കോ, സുബിന്‍, തോമസ് ഫിലിപ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisement