Administrator
Administrator
ഷോ­പ്പി­യാന്‍ കേ­സ്‌ സി.ബി­.ഐ­ക്ക് വി­ടാ­ം: ഹൈ­ക്കോടതി
Administrator
Friday 21st August 2009 7:40am

jammu-rwശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ രണ്ടു യുവതികളെ ബ­ലാത്സംഘം ചെ­യ്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെ­ന്ന് ഹൈ­ക്കോടതി. സത്യം പുറത്തു­കൊണ്ടുവരികയെന്നതാണു പ്രധാനമെന്നും ചീഫ് ജസ്റ്റിസ് ബരിന്‍ ഘോഷ്, ജസ്റ്റിസ് മുഹമ്മദ് യാഖൂബ് മിര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കശ്മീര്‍ ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹരജിയില്‍ വാദംകേള്‍ക്കുകയായിരുന്നു ബെഞ്ച്.

യഥാര്‍ഥത്തില്‍ എന്തു സംഭവിച്ചുവെന്നറിയാനാണു കോടതി ആഗ്രഹിക്കുന്നത്. സംഭവത്തിലെ നിഗൂഢതയുടെ ചുരുളഴിഞ്ഞില്ലെങ്കില്‍, നിങ്ങളെ സംരക്ഷിക്കാന്‍ കോടതി ഇവിടെ­യുണ്ടെന്നു സംസ്ഥാനത്തെ ജനങ്ങളോടു പറയാന്‍ തങ്ങള്‍ക്കാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് പ­റഞ്ഞു.

അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ഡി.എന്‍.എ സാംപിളുകളില്‍ കൃത്രിമം കാണിച്ചുവെന്ന റിപോര്‍ട്ട് പുറത്തുവന്നതിനു ശേഷമാണ് സി.ബി.ഐ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാര്‍ കോടതിയെ സമീപി­ച്ചത്.

ഏതെങ്കിലും ഏജന്‍സിക്ക് അന്വേഷണം കൈമാറുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍പ്പെട്ടതാണ്. എന്നാല്‍, അറസ്റ്റിലായ ഉദ്യോഗസ്ഥരേക്കാള്‍ താഴ്ന്ന പദവിയിലുള്ളവര്‍ അന്വേഷിക്കുകയാണെങ്കില്‍ അത് അനുവദിക്കില്ല. താഴ്ന്ന റാങ്കിലുള്ള സി.ബി.ഐ ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നതെങ്കില്‍ അതില്‍ ഇടപെടുമെന്നും കോട­തി വ്യ­ക്ത­മാക്കി.

Advertisement