എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ ദ്രാവിഡ് എന്ന ക്യാപ്റ്റനെ ക്രിക്കറ്റ് ലോകം മറക്കരുത്:സുനില്‍ ഗവാസ്‌കര്‍
എഡിറ്റര്‍
Wednesday 6th March 2013 2:35pm

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ ക്രിക്കറ്റ് ലോകം മനപൂര്‍വ്വം വിസ്മരിക്കുന്നുവെന്ന് മുന്‍ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍മാരെ കുറിച്ച് നിരന്തരം ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുമ്പോഴും ദ്രാവിഡിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ലെന്നാണ് താരത്തിന്റെ പരാതി.

Ads By Google

ടെസ്റ്റ് ക്രിക്ക്റ്റ് ടീമിന് ധാരാളം വിജയങ്ങള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നല്‍കിയ ദ്രാവിഡിനെ മനപൂര്‍വം മറക്കുകയാണോയെന്നും  രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ക്യാപ്റ്റനായിരുന്നപ്പോള്‍ പ്രശംസാവഹമായ ധാരാളം വിജയങ്ങള്‍ ഇന്ത്യന്‍ ടീമിന് ലഭിച്ചിട്ടുണ്ടെന്നും പല കാര്യങ്ങള്‍ കൊണ്ടും ഇത് ഓര്‍്ക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതേ സമയം മഹേന്ദ്രസിംങ് ധോണിയെയും, രാഹുലിന്റെ സഹയാത്രികനായിരുന്ന ഗാംഗുലിയെയും കുറിച്ച് ഇന്നും ഏറെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹേന്ദ്ര സിംങ് ധോണി ടെസ്റ്റ് ക്രിക്കറ്റിലെ 22 വിജയങ്ങളിലൂടെ സൗരവ് ഗാംഗുലിയെ മറികടന്നത് അഭിനന്ദനാര്‍ഹമാണ്. ഗാംഗുലിയുടെ നേതൃത്വത്തില്‍ 21 ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീം നേടിയെടുത്തത്.

ഇങ്ങിനെയാണെങ്കിലും അദ്ദേഹം എപ്പോഴും രാഹുലിനേക്കാള്‍ അധികം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും ഗവാസ്‌കര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു .

എന്നാല്‍  വെസ്റ്റ് ഇന്‍ഡീസിലെ വിജയം നേടിയ മുപ്പത് ഏകദിനങ്ങളിലും  അതിനൊപ്പം തന്നെ ഇംഗ്ലണ്ടിലെ ഇരുപത് വര്‍ഷത്തിലധികമുള്ള മത്സരങ്ങളിലും രാഹുല്‍ തന്നെയാണ് ക്യാപ്റ്റനായിരുന്നത്. ഇദ്ദേഹത്തിന്റെ പ്രത്യേകതകളാണ് ഈ വിജയങ്ങള്‍ക്കു പിന്നില്‍ പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ ആരും തന്നെ രാഹുലിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന വിജയങ്ങളില്‍ ദ്രാവിഡിന്റെ കഴിവുകളെ എടുത്തുപറഞ്ഞാണ് ഗവാസ്‌കര്‍ രാഹുലിനെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ അടയാളപ്പെടുത്തിയത്. മികച്ച ടെസ്റ്റ് ക്യാപ്റ്റനെ കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലായ്‌പ്പോഴും നടക്കുന്നുണ്ട്.

എന്നാല്‍ ആരും രാഹുല്‍ ദ്രാവിഡിനെ പരാമര്‍ശിക്കാറില്ല. സ്‌കിപ്പര്‍ എന്ന നിലയില്‍ രാഹുലിന്റെ റെക്കോര്‍ഡ് കടല്‍ കടന്നിട്ടുണ്ട് .ഇത് വിശേഷണാതീതമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

2004-2007നിടയില്‍ ദ്രാവിഡിനു കീഴില്‍ ഇന്ത്യ 25 ടെസ്റ്റ് കളിച്ചിട്ടുണ്ട് ഇതില്‍ എട്ടെണ്ണം നേടിയിരുന്നു. വെസ്റ്റ്ഇന്‍ഡീസിലും ഇംഗ്ലണ്ടിലും നടന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെട്ടതാണെന്നും എന്നാല്‍ ഇതൊന്നും ആരും ഓര്‍ക്കാതിരിക്കുന്നതെന്താണെന്നും അദ്ദേഹം ചോദിച്ചു.

ധോണി അഞ്ചു വിജയങ്ങള്‍ നേടിയപ്പോള്‍ ഒമ്പത് മത്സരങ്ങളാണ് നഷ്ടപ്പെടുത്തിയിട്ടുള്ളത് ഇതേ സമയം തന്നെ പതിനൊന്നെണ്ണം നേടിയപ്പോള്‍ പത്തു മത്സരങ്ങള്‍ ഗാംഗുലിയും നഷ്ടപ്പെടുത്തിയിരുന്നു.

എന്നാലും ധോണി മുമ്പത്തേക്കാളധികം ക്യാപ്റ്റനെന്ന നിലയില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും വീണ്ടും സ്വയം തീരുമാനമെടുക്കുന്നതിന് പര്യാപ്തനായിട്ടുണ്ടെന്നും 2019 വരെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നു ധോണി വിടേണ്ടി വരില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Advertisement