രാമന്തളിയുടെ കിണറുകളില്‍ നേവിയുടെ കക്കൂസ് മാലിന്യം
നിമിഷ ടോം

ഏഴിമല നാവിക അക്കാദമിക്കുവേണ്ടി ഭൂമി വിട്ടുകൊടുത്തപ്പോള്‍ രാമന്തളിയിലെ നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല, നാവിക അക്കാദമിയുടെ കക്കൂസ് മാലിന്യങ്ങള്‍ക്കൊണ്ട് രാമന്തളിക്കാരുടെ കുടിവെള്ളം മുട്ടുമെന്ന്. നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റില്‍ നിന്നുള്ള മലിനവസ്തുക്കള്‍ മണ്ണിലേക്കും വെള്ളത്തിലേക്കും ഊര്‍ന്നിറങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നാട്ടുകാര്‍ സമരത്തിലേക്ക് നീങ്ങി. എന്നാല്‍ സമരം ഒത്തുതീര്‍പ്പാക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല