Administrator
Administrator
മോഹന്‍ലാലിന്റെ ഭാവങ്ങള്‍ മലയാളസിനിമ മിസ് ചെയ്യുന്നു: സത്യന്‍ അന്തിക്കാട്
Administrator
Thursday 13th October 2011 5:06pm

‘ഞാന്‍ സിനിമ റിലീസ് ചെയ്യുന്നത് വരെക്കും അധികം ടി.വി ചാനലുകളില്‍ വന്ന് സിനിമയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാതിരുന്നത് അതുകൊണ്ടുതന്നെയാണ്. എപ്പോഴും ഓഡിയന്‍സിന് ഒരു സിനിമ അംഗീകരിക്കപ്പെട്ടു കഴിഞ്ഞാലാണ് എപ്പോഴും മനസ് തുറന്നൊന്ന് സന്തോഷിക്കാനാവൂ. ഇപ്പോള്‍ സിനിമ റീലീസ് ചെയ്തു. ഒരുപാടാളുകള്‍ എല്ലാ സ്ഥലത്തുനിന്നും വിളിക്കുന്നു. അതും പ്രത്യേകിച്ച് ഫാമിലി ഓഡിയന്‍സ് തിയ്യേറ്ററുകളിലേക്ക് വരാന്‍ മടിച്ചുനില്‍ക്കുന്ന കാലമാണ്. എല്ലാവരും പറയുന്നത് എല്ലാവരും വീടുകളിലിരുന്ന ടിവിയിലും സിഡികളിലുമൊക്കെ കണ്ടുകൊണ്ടിരിക്കുന്ന . ഫാമിലി ഓഡിയന്‍സ് തിയ്യേറ്ററില്‍വരുന്നില്ല എന്നൊരു വലിയൊരു പരാജയമായി കാണുന്നു. മറിച്ച് കുടുംബങ്ങള്‍ സ്‌നേഹവീട് കാണാന്‍ വരുന്നുവെന്ന് പറയുന്നത് എനിക്ക് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

ലാലിനെ ഒരു നടന്‍ എന്നതിനേക്കാളുപരി എനിക്കറിയാം. ഒരു സുഹൃത്തെന്ന നിലയില്‍. അപ്പോള്‍ സിനിമയ്ക്ക് പുറത്ത് ക്യാമറയ്ക്ക് പുറത്ത് ലാല്‍ ബിഹേവ് ചെയ്യുന്നതും സംസാരിക്കുന്നതുമൊക്കെ എനിക്ക് വളരെ കൂടുതല്‍ അറിയാവുന്നതാണ്. കഴിഞ്ഞകുറേ കൊല്ലങ്ങളായി നമ്മള്‍ ലാലിനെ കാണുന്നുണ്ട്. എങ്കിലും ജീവിതത്തിനോട് ഏറ്റവും കൂടുതല്‍ ലാല്‍ അടുത്തുനില്‍ക്കുന്നത് ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണെന്ന് ഞാന്‍ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. നന്മനസുള്ളവര്‍ക്ക് സമാധാനം, വരവേല്പ്. ഒരു ഹീറോയിസം എന്നു പറയുന്നത് ഒരു പ്രകടനത്തിന്റെ അല്ലെങ്കില്‍ ഒരു ശരീരത്തിന്റെ പ്രകടനങ്ങളിലല്ല. അവന്റെ നന്മയിലാണെന്നൊക്കെ നമുക്ക് തിരിച്ചറിയാന്‍ പറ്റും. അപ്പോള്‍ ലാലിന്റെ ഇത്തരം ഭാവങ്ങള്‍ മലയാള സിനിമയില്‍ മിസ് ചെയ്യുന്ന ഒരു പ്രേക്ഷകനെന്ന നിലയില്‍ ഞാന്‍ കാണാറുണ്ട്. ഞാനാഗ്രഹിച്ചിരുന്നു, ലാലിന്റെ ചില ചമ്മലുകളും ലാലിന്റെ കുസൃതിയും അത് എന്താണ് അത് കിട്ടാത്തത്.

പാലക്കാടന്‍ പശ്ചാത്തലം സ്‌നേഹവീടിനുവേണ്ടി മനപൂര്‍വം തിരഞ്ഞെടുത്തതാണ്. ഇത് ഒരു ഗ്രാമത്തില്‍ മാത്രം സംഭവിക്കേണ്ട കഥയാണ്. ഒരു അമ്മുക്കുട്ടിയമ്മയും അമ്മുക്കുട്ടിയമ്മയെ മാത്രം സ്‌നേഹിച്ച അമ്മുക്കുട്ടിയമ്മയ്‌ക്കൊപ്പം കഴിയുന്ന മകന്‍ അജയനും. അവരുടെ ചുറ്റുപാട് അവരുടെ പശുവും പട്ടിക്കുട്ടിയും ഇതൊക്കെ ശരിക്കും ഗ്രാമത്തില്‍ മാത്രം സംഭവിക്കുന്നതാണ്. ഒരു ഗ്രാം അതിമനോഹരമായി ഞാന്‍ ഭാഗ്യദേവതയില്‍ ഞാന്‍ ചെയ്തിരുന്നു അത് ആലപ്പുഴയായിരുന്നു. കായലും വലിയ വിശാലമായ പാടങ്ങളും. അപ്പോള്‍ ഇതിന്റെ ലൊക്കേഷനെവിടെ ഷൂട്ട് ചെയ്യും എന്ന് മനസില്‍ ആലോചിച്ചപ്പോള്‍ എന്റെ മനസില്‍ ആദ്യം വന്നത് പാലക്കാടന്‍ പശ്ചാത്തലമാണ്.

കുടുംബ പ്രേക്ഷകരില്‍ ഒരാളാണ് ഞാനും. ഞാന്‍ പലപ്പോഴും പറയാറുള്ളതാണ് സിനിമ ചെയ്യുമ്പോള്‍ മാത്രമാണ് ഞാനൊരു സിനിമാക്കാരനാകുന്നത്. അല്ലാത്തപ്പോള്‍ ഞാന്‍ പ്രേക്ഷകനാണ്. ഞാന്‍ സിനിമ കാണാന്‍ പോകുന്നത് എന്റെ കുടുംബത്തോടൊപ്പമാണ്. അപ്പോള്‍ അവര്‍ക്കൊപ്പം ഞാനിരുന്ന് കാണുമ്പോള്‍ തലകുനിക്കേണ്ടി വരുന്ന രംഗങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനാണ്. അതുതന്നെയാണ് മറ്റുള്ള പ്രേക്ഷകനുമുള്ളത് എന്നു ഞാന്‍ ചിന്തിക്കും.

ഇത് എന്റെ 51ാമത്തെ സിനിമയാണ്. ഓരോ സിനിമയും ഓരോ വെല്ലുവിളിയാണ്. വിജയങ്ങളെ, ഒരിക്കല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരു പുസ്തകപ്രകാശന ചടങ്ങില്‍വച്ച് പറഞ്ഞു, പരാജയങ്ങളെ നേരിടുന്നതിനേക്കാള്‍ വിഷമമാണ് വിജയങ്ങളെ നേരിടുന്നത് എന്ന്. വിജയം നമ്മളെ മാറ്റി മറിക്കാതിരുന്നാല്‍ മതി. വിജയം നമ്മളെ അഹങ്കാരിയാക്കാതിരുന്നാല്‍ മതി. വിജയം നമ്മളെ മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കാതിരുന്നാല്‍ മതി. അതോടൊപ്പം തന്നെ മറ്റുള്ളവരുടെ പ്രതീക്ഷയ്‌ക്കൊത്ത് നമുക്ക് ഉയരാന്‍ കഴിയണം. അപ്പോള്‍ എത്ര ചെയ്താലും പോരായെന്ന് ആളുകള്‍ക്ക് തോന്നും.

എന്റെ സിനിമയില്‍ ഇതുപോലെ തേങ്ങാകച്ചവടക്കാരന്‍ കരിങ്കണ്ണന്‍ ആദ്യമായിട്ടാണ്. അവരൊക്കെ എന്നെ സംബന്ധിച്ചിടത്തോളം പുതിയതാണ്. നമുക്ക് കാറ്റഗറൈസ് ചെയ്ത് പറയാന്‍ വളരെ ഈസിയാണ്. ഇത് മറ്റേ സിനിമയിലെ കഥാപാത്രത്തെ പോലെയെന്ന്. പക്ഷെ ഓരോ വിഷയവും വിഭിന്നമാണ്. സബ്ജറ്റുകളൊക്കെ വിഭിന്നമാണ്. അതിന്റെ കാഴ്ചപ്പാടുകള്‍ അതിലേക്ക് നയിക്കുന്ന റൂട്ടുകള്‍ വ്യത്യസ്തമാണ്. അപ്പോള്‍ നമുക്ക് വളരെ പെട്ടെന്ന് ഏത് ഫിലിം മേക്കേഴ്‌സിനും ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. ഇതിലിപ്പോള്‍ പത്മപ്രിയയുടെ കഥാപാത്രം. മോഹന്‍ലാലും പത്മപ്രിയയുമായി സ്വാഭാവികമായി ഒരു പ്രണയമുണ്ടെന്ന് തോന്നിപ്പിക്കാം. ഈ സിനിമയില്‍ ഞാനാവഴിക്ക് പോയിട്ടേയില്ല. അവരുടെ ഉള്ളില്‍ പ്രണയം ഉണ്ടോയെന്ന് പോലും അറിയില്ല. ചിലപ്പോള്‍ ഉണ്ടായിരിക്കാം.

എന്റെ മനസില്‍ ഒരു സബ്ജക്ട് എന്നുള്ളത് രൂപപ്പെട്ടുകഴിഞ്ഞു. അതിലേക്കുള്ള കഥാപാത്രങ്ങളെ ആ കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ കൂട്ടിച്ചേര്‍ക്കുകയേ ചെയ്തിട്ടുള്ളൂ. അവരുടെ മറ്റ് ജീവിതത്തിലേക്ക് ഞാന്‍ കടന്നിട്ടില്ല.

ഷൂട്ടിംങ് തുടങ്ങി കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ലാല് പറഞ്ഞത് ഇത് എന്റെ മൂന്നൂറാമത്തെ ചിത്രമാണെന്ന്. ഞാന്‍ പറഞ്ഞു ഞാനിപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്ന്. അപ്പോള്‍ ലാല്‍ എന്റെടുത്ത് വന്ന് പറഞ്ഞു നൂറാമത്തെ സിനിമയും നമ്മളൊരുമിച്ചാണ്.’

Advertisement