എഡിറ്റര്‍
എഡിറ്റര്‍
പൊലീസ് വിലക്ക് മറികടന്ന് റാലി നടത്താന്‍ ശ്രമം: യദ്യൂരപ്പയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍
എഡിറ്റര്‍
Thursday 7th September 2017 2:12pm

ബംഗളുരു: ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പയുള്‍പ്പെടെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍. പൊലീസ് വിലക്ക് ലംഘിച്ച് റാലി നടത്താനൊരുങ്ങിയതിനെ തുടര്‍ന്നായിരുന്നു യദ്യൂരപ്പയുള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തത്.

ജില്ലാ കലക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങവെയായിരുന്നു യദ്യൂരപ്പയെ കസ്റ്റഡിയില്‍ എടുത്തത്. ബി.ജെ.പിയുടെ മെഗാ ബൈക്ക് റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ നിരവധി പ്രവര്‍ത്തകരാണ് നഗരത്തിലെത്തിയത്.

‘നമുക്ക് ജില്ലാ കലക്ടറുടെ ഓഫീസിലേക്കു പോകാം. പൊലീസ് നിങ്ങളെ അറസ്റ്റു ചെയ്താല്‍ അവരോട് വാറണ്ട് എവിടെയെന്നു ചോദിക്കുക. യദ്യൂരപ്പ ഇവിടെയുണ്ട്. നിങ്ങള്‍ ഭയക്കേണ്ട.’ എന്നു പറഞ്ഞാണ് മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ആര്‍. അശോക ബി.ജെ.പി പ്രവര്‍ത്തകരെ മുന്നോട്ടേക്ക് നയിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ബസുകളില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു.


Also Read:ആട്ടിറച്ചി കഴിക്കുന്ന ഗണപതി ; ഗ്ലാസ് ഉയര്‍ത്തി ചിയേഴ്‌സ് പറയുന്ന ക്രിസ്തു; പരിപാടിക്കെത്താതെ മുഹമ്മദ്നബി; ഓസ്‌ട്രേലിയന്‍ പരസ്യം മതവികാരം വ്രണപ്പെടുത്തുന്നതെന്ന് മതമൗലികവാദികള്‍


ദക്ഷിണ കന്നട ജില്ലയിലെ 12 ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി റാലി സംഘടിപ്പിച്ചത്. ബൈക്ക് റാലിക്ക് അനുമതി നിഷേധിച്ച പൊലീസ് 11 മണിയ്ക്കും രണ്ടു മണിയ്ക്കും ഇടയില്‍ നെഹ്‌റു മൈതാനത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ അനുമതി നല്‍കിയിരുന്നു.

Advertisement