Administrator
Administrator
പൂച്ചാലി ഗോപാലന്‍ നിര്യാതനായി
Administrator
Monday 31st August 2009 11:18am

pochaliകണ്ണൂര്‍: സി.പി.ഐ.എം നേതാവും പ്രമുഖ സഹകാരിയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം മുന്‍ പ്രസിഡന്റുമായ പൂച്ചാലി ഗോപാലന്‍ (76) നിര്യാതനായി. മുണ്ടയാടുള്ള വസതിയില്‍ രാവിലെ 6.30നായിരുന്നു അന്ത്യം.

കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്‍ ചെയര്‍മാന്‍, സഹകരണ പ്രസ് ഡയറക്ടര്‍, എളയാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ചൊവ്വ കോര്‍പറേറ്റീവ് ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ഗോപന്‍’ എന്ന പേരില്‍ മാതൃഭൂമിയിലും ദേശാഭിമാനിയിലും സ്‌പോര്‍ട്‌സ് ലേഖനങ്ങള്‍ എഴുതിയിരുന്നു.

38 വര്‍ഷത്തോളം കായിക അധ്യാപകനായിരുന്ന പൂച്ചാലി ഗോപാലന്‍ മികച്ച ഫുട്‌ബോള്‍ കളിക്കാരനും ആദ്യകാല നാടക നടനും കൂടിയായിരുന്നു. എച്ചൂര്‍ സെന്‍ട്രല്‍ എല്‍.പി സ്‌കൂള്‍ റിട്ട അധ്യാപിക കെ.വി ലക്ഷ്മിയാണ് ഭാര്യ. സത്യന്‍, സുധീര്‍, സന്ധ്യ എന്നിവര്‍ മക്കളും.

Advertisement