Administrator
Administrator
പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് ഇനാം
Administrator
Friday 28th August 2009 5:08am

smokingഷാര്‍ജ: റംസാനില്‍ പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് ഷാര്‍ജ ഇസ്്‌ലാമിക കാര്യ വകുപ്പ് പതിനായിരം ദിര്‍ഹം ഇനാം പ്രഖ്യാപിച്ചു. ഈ റമദാനില്‍ പുകവലി ഉപേക്ഷിച്ച് പുതിയ ജീവിതം തുടങ്ങാനായി നൂറുകണക്കിന് ആളുകള്‍ പേര് രജിസറ്റര്‍ ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. പുകവലി ഉപേക്ഷിക്കുന്നത് പ്രോല്‍സാഹിപ്പിക്കാനായി കഴിഞ്ഞ വര്‍ഷത്തെ റമദാനിലും വിപുലമായ കാംപയിനുകള്‍ സംഘടിച്ചിരുന്നു.
2008 ജൂണ്‍ മുതല്‍ പുകവലി നിരോധനം പ്രാബല്യത്തില്‍ വന്നിരുന്നു. പുകവലി ഉപേക്ഷിക്കുന്നവര്‍ വൈദ്യ പരിശോധനയിലൂടെ തെളിയിക്കണം. റമദാനിലെ 30 ദിവസവും പുകവലിക്കാത്തവരെ തിരഞ്ഞെടുത്ത് നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം കിട്ടുന്ന ആള്‍ക്കായിരിക്കും 10,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ ലഭിക്കുക.

Advertisement